സഖാവ് കുഞ്ഞാലി നടന്ന വഴികളിലൂടെ അടിപതറാതെ ചുവടുകള്‍ വെക്കാന്‍ കാലം കരുതിവെച്ച ചെന്താരകം: എം സ്വരാജിന് ആശംസകളുമായി കെ ടി ജലീല്‍
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് ആശംസകളുമായി കെ ടി ജലീല്‍ എംഎല്‍എ.സഖാവ് കുഞ്ഞാലി നടന്ന വഴികളിലൂടെ അടിപതറാതെ ചുവടുകള്‍ വെക്കാന്‍ കാലം കരുതിവെച്ച ചെന്താരകമാണ് സ്വരാജെന്നും കഴിവും പ്രാപ്തിയും അറിവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ചെറുപ്പക്കാരനാണ് അദ്ദേഹമെന്നും കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വളര്‍ന്നു വരുന്ന രാഷ്ട്രീയ നേതാക്കളില്‍ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ജനകീയ മുഖമാണ് സ്വരാജെന്ന് കുറിച്ച ജലീല്‍ അരുതായ്മകളോടും തൊഴിലാളി വിരുദ്ധ നിലപാടുകളോടും സന്ധി ചെയ്യാത്ത മനുഷ്യസ്‌നേഹിയാണെന്നും ഫാസിസ്റ്റ് ദുര്‍ഭൂതങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ […]









