‘ഉദ്ഘാടന ദിവസം സിറ്റി സര്‍ക്കുലര്‍ സ്വിഫ്റ്റ് ബസുകള്‍ തടയും;ട്രേഡ് യൂണിയനുമായുള്ള ചര്‍ച്ച പരാജയം
കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസുകള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍. ഇലക്ട്രിക് ബസുകള്‍ കെ-സ്വിഫ്റ്റിന് നല്‍കാനുള്ള നീക്കത്തില്‍നിന്ന് മാനേജ്‌മെന്റ് പിന്‍തിരിയണമെന്ന് ഇന്നു നടന്ന ചര്‍ച്ചയില്‍ സി.ഐ.ടി.യു. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചില്ല. ഇതാണ് പ്രതിഷേധത്തിലേക്ക് കടക്കാന്‍ സി.ഐ.ടി.യുവിനെ പ്രേരിപ്പിച്ചത്.രാവിലെ നടന്ന കെ.എസ്.ആര്‍.ടി.സി ട്രേഡ് യൂണിയനുമായുള്ള ചര്‍ച്ച പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫും ബഹിഷ്‌കരിച്ചിരുന്നു.തിങ്കളാഴ്ച്ചയാണ് സിറ്റി സര്‍ക്കുലര്‍ സ്വിഫ്റ്റ് ബസുകളുടെ ഉദ്ഘാടനം. ഇന്ന് നടത്തിയ ചര്‍ച്ച പ്രഹസനമാണെന്നും സി.ഐ.ടി.യു പ്രതികരിച്ചു. നാളെ ബി.എം.എസ് സ്വിഫ്റ്റ് സര്‍വീസ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. ശമ്പളം കൊടുക്കാന്‍ […]