Kerala

ഒക്ടോബർ ഒന്ന് മുതൽ കെഎസ്ആർടിസി പണിമുടക്ക്

  • 29th September 2022
  • 0 Comments

തിരുവന്തപുരം: കെഎസ്ആർടിസി തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒന്നാം തീയതി മുതൽ പണിമുടക്ക്. പ്രഖ്യാപിച്ച സമരത്തെ ശക്തമായി നേരിടുമെന്ന് മാനേജ്മെന്റ്. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൻ ബാധകമാക്കുമെന്നും സെപ്തംബർ മാസത്തെ ശമ്പളം നൽകില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നൽകി.‌‌ മോട്ടോർ ആക്ട് വർക്കേഴ്സ് 1961 നും അതിന്റെ അനുബന്ധ റൂളും അനുസരിച്ചുള്ള പുതിയ ഡ്യൂട്ടി സമ്പ്രദായത്തിലുള്ള ഷെഡ്യൂളുകൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ഒന്നാം തീയതി മുതൽ തന്നെ നടപ്പാക്കും. ജീവനക്കാരുടെ ആയാസം കുറയ്ക്കുന്ന ഈ സമ്പ്രദായം ബഹുഭൂരിപക്ഷം ജീവനക്കാരും പിൻതുണ […]

Kerala News

സമരം നിര്‍ത്തിയിട്ട് കേസ് കേള്‍ക്കാമെന്ന് ഹൈക്കോടതി, അവസാനിപ്പിച്ച് യൂണിയനുകള്‍,സമരം തുടര്‍ന്നാല്‍ നടപടി

കെ.എസ്.ആര്‍.ടി.സി ഓഫീസിന് മുന്നിലെ സമരം തുടര്‍ന്നാല്‍ കൃത്യമായി ശമ്പളം നല്‍കണമെന്ന ഉത്തരവ് പിന്‍വലിക്കേണ്ടിവരുമെന്ന് തൊഴിലാളി യൂണിയനോട് ഹൈക്കോടതി. ഹർജി പരിഗണിക്കണമെങ്കിൽ സമരം നിർത്തണമെന്ന് കോടതി വ്യക്തമാക്കി.ഹൈക്കോടതി കടുത്ത നിലപാടെടുത്തതോടെ നിലവിലെ പ്രതിഷേധങ്ങളും സമരങ്ങളും അവസാനിപ്പിക്കാമെന്ന് കെ എസ് ആ‍ർ ടി സി യിലെ വിവിധ യൂണിയനുകൾ കോടതിയെ അറിയിച്ചു. സിഎംഡി തെറ്റ് പ്രവര്‍ത്തിച്ചാല്‍ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ കോടതിക്ക് അറിയാം. മറ്റൊരു യൂണിയന്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കിയാണോ സിഐടിയു പ്രവര്‍ത്തിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ധര്‍ണയുമായി മുന്നോട്ടുപോയാല്‍ […]

Kerala News

കെഎസ്ആർടിസി പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളി; മന്ത്രി പങ്കെടുത്ത പരിപാടിക്കരികെ കഞ്ഞി വെച്ച് പ്രതിഷേധിച്ച് കെഎസ്ആർടിസി തൊഴിലാളി യൂണിയൻ

തിരുവനന്തപുരത്ത് ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുത്ത പരിപാടിക്കരികെ കഞ്ഞി വെച്ച് പ്രതിഷേധിച്ച് കെ എസ് ആർ ടി സി തൊഴിലാളി യൂണിയൻ. അഞ്ചാം തിയതി ശമ്പളം നൽകണമെന്ന കരാർ വ്യവസ്ഥ ലംഘനത്തിനെതിരെ ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകൾ ഇരുപത്തിനാല് മണിക്കൂർ പണിമുടക്കുന്നത്. അതെ സമയം പണിമുടക്കിൽ നിന്ന് പിന്മാറുന്നുവെന്നറിയിച്ച സിഐടിയുവും പരോക്ഷ പിന്തുണ നൽകിയതോടെ സർവീസുകൾ വ്യാപകമായി മുടങ്ങിയിരിക്കുകയാണ്. കെഎസ്ആർടിസി പണിമുടക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ശമ്പളം നൽകാൻ അഞ്ച് […]

Kerala News

കെഎസ്ആര്‍ടിസി പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍, ദീര്‍ഘദൂര സര്‍വീസുകള്‍ വ്യാപകമായി മുടങ്ങി

സംസ്ഥാനത്തെ കെഎസ്ആര്‍ടിസി പണിമുടക്കില്‍ വലഞ്ഞ് ജനം. അര്‍ദ്ധരാത്രിമുതല്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് തുടരുകയാണ്. എല്ലാമാസവും അഞ്ചാം തീയതിയ്ക്കകം ശമ്പളം ലഭ്യമാക്കണം എന്ന ആവശ്യം നടപ്പിലാകാത്തതിനാലാണ് സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് ഇന്ന് രാത്രി 12 മണി വരെ തുടരും. ഇതൊടെ, പണിമുടക്ക് വിവരം അറിയാതെ എത്തിയ നൂറ് കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. കാസര്‍കോട് 55 സര്‍വീസില്‍ ഓടിയത് നാലെണ്ണം മാത്രമാണ്. തൃശ്ശൂരില്‍ 37 ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. പത്തനംതിട്ടയില്‍ 199 സര്‍വീസില്‍ നടന്നത് 15 […]

Kerala News

ചർച്ച പരാജയം; ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയന്‍

ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം പരാജയപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയന്‍. ശമ്പളം മുടക്കില്ലെന്ന് മന്ത്രി പലവട്ടം ഉറപ്പു തന്നതാണ്. എന്നാല്‍ ഇതുവരെ ആ വാക്ക് പാലിക്കാന്‍ ഗതാഗത മന്ത്രിക്കൊ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനോ കഴിഞ്ഞിട്ടില്ല. ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് ഇന്ന് നടന്ന ചർച്ചയിൽ കോർപറേഷൻ സിഎംഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10 […]

error: Protected Content !!