കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാൻഡിലെ കടകൾ ഒഴിപ്പിക്കുന്നതിനെതിരെ ഉടമകളുടെ പ്രതിഷേധം
കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാൻഡിലെ കടകൾ പോലീസ് ഒഴിപ്പിക്കുന്നത് ബലം പ്രയോഗിച്ചാണെന്ന് ആരോപിച്ച് ഉടമകളുടെ പ്രതിഷേധം. കെ.റ്റി.ഡി.എഫ്.സി എം.ഡിയുടെ നിർദ്ദേശപ്രകാരം സ്റ്റാൻഡ് നവീകരണത്തിന് വേണ്ടിയാണ് കടമുറികൾ ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നത്. എന്നാൽ ഹൈക്കോടതി വിധി ഞങ്ങൾക്ക് അനുകൂലമാണെന്നും വിധി പകർപ്പ് കിട്ടുന്നതിന് മുമ്പ് അവധി ദിവസത്തിൽ കട ഒഴിപ്പിക്കാൻ നോക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് കട ഉടമകളുടെ വാദം. വൻ പൊലീസ് സന്നാഹത്തോടെയാണ് കട ഒഴിപ്പിക്കൽ പുരോഗമിക്കുന്നത്.
