കെ എസ് ആർ ടി സി ജീവനക്കാർ മർദിച്ച സംഭവം; അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: മകളുടെ മുന്നിലിട്ട് അച്ഛനെ കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്തു. കാട്ടാക്കട പൊലീസാണ് കേസെടുത്തത്. അഞ്ചു പേരെ പ്രതി ചേർത്താണ് കേസ്. IPC 143,147,149 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.അന്യായമായി തടഞ്ഞു വെച്ച് മർദ്ദിക്കൽ, സംഘം ചേരൽ തുടങ്ങിയവയാണ് വകുപ്പുകളാണ് ചുമത്തിയത്. ആമച്ചൽ സ്വദേശി പ്രേമനെയാണ്ജീവനക്കാർ മർദിച്ചത്. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലായിരുന്നു സംഭവം. മർദനമേറ്റ പ്രേമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് വിദ്യാർത്ഥിനിയായ മകളുടെ കൺസഷന് അപേക്ഷ നൽകാനായാണ് പ്രേമൻ ഡിപ്പോയിൽ എത്തിയത്. കൺസഷൻ അനുവദിക്കാൻ മകളുടെ […]