കെഎസ്ആര്‍ടിസി പണിമുടക്ക് ; യാത്രക്കാർ വലഞ്ഞു
കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്കിന് തുടക്കമായി. ഭൂരിഭാഗം ബസ് സര്‍വീസുകളും മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. അങ്കമാലി ഡിപ്പോയില്‍ ജോലിക്കെത്തിയ ജീവനക്കാരെ പ്രതിപക്ഷ സംഘടനകള്‍ തടഞ്ഞു. സിഐടിയു – ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ മൂന്ന് സിഐടിയു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, സ്വിഫ്റ്റ് എന്ന കമ്പനിക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നി ആവശ്യ ങ്ങള്‍ ഉന്നയിച്ച് ടിഡിഎഫും ബിഎംഎസുമാണ് പണിമുടക്കുന്നത് .ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങിയിട്ടുണ്ട്. പണിമുടക്കിനെ […]
