ആടിയും പാടിയും മുന്നൂറ് യാത്രകൾ; കോഴിക്കോട് യൂണിറ്റിൽ ലോജിസ്റ്റിക് & കൊറിയർ സർവ്വീസിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു
ഒന്നല്ല, രണ്ടല്ല, ആടിയും പാടിയും കെ.എസ്.ആർ.ടി.സി ബസിൽ ആഘോഷമാക്കിയത് മുന്നൂറ് യാത്രകൾ. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ നീളും യാത്രക്കെത്തിയ വിനോദസഞ്ചാരികൾ. വയനാടും വയലടയും മൂന്നാറും മലക്കപ്പാറയും ഉൾപ്പെടെയുള്ള സ്ഥലങ്ങളെ യാത്രികർ നെഞ്ചോട് ചേർത്തപ്പോൾ കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകളെല്ലാം വൻ വിജയമായി. 2022 ഡിസംബർ 23-ന് താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നാണ് കോഴിക്കോട് ജില്ലയിലെ ബജറ്റ് ടൂറിസം സെല്ലിന്റെ ആദ്യ യാത്ര ആരംഭിക്കുന്നത്. തുഷാരഗിരി, വയനാട്, വനപർവ്വം എന്നീ സ്ഥലങ്ങളിലേക്കായിരുന്നു ആദ്യ യാത്ര. പിന്നീട് […]
