kerala Kerala

മാലിന്യം വലിച്ചെറിയരുത്; കെഎസ്ആര്‍ടിസി ബസുകളില്‍ വേസ്റ്റ് ബിന്നുകള്‍

  • 6th December 2024
  • 0 Comments

സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും മാലിന്യം നിക്ഷേപിക്കാന്‍ വേസ്റ്റ് ബിന്നുകളും, മാലിന്യം വലിച്ചെറിയരുത് എന്ന ബോര്‍ഡും സ്ഥാപിക്കാന്‍ തീരുമാനം. മന്ത്രി എം ബി രാജേഷ് പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ഉന്നത യോഗത്തിലാണ് തീരുമാനമെടുത്തത് എന്നും ഡിപ്പോകളിലും ആവശ്യമായ വേസ്റ്റ് ബിന്നുകളും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി എം ബി രാജേഷിന്റെ പോസ്റ്റ് സംസ്ഥാനത്തെ എല്ലാ കെ […]

Kerala kerala

തിരുവനന്തപുരത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്ത്രീ മരിച്ചു

  • 25th September 2024
  • 0 Comments

തിരുവനന്തപുരം സ്റ്റാച്യുവില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്ത്രീ മരിച്ചു. ഏജീസ് ഓഫിസിലെ റിട്ട. ഉദ്യോഗസ്ഥ തിരുവനന്തപുരം മണക്കാട് സ്വദേശിനി സാവിത്രി (60) ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന ഇവര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു.

kerala Kerala

ഡ്യൂട്ടിക്കിടെ മദ്യപാനം; കെ എസ് ആര്‍ ടി സിയില്‍ 97 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 21st April 2024
  • 0 Comments

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് ജോലി ചെയ്യുന്നവര്‍ക്കെതിരെ വീണ്ടും നടപടി. ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ 137 ജീവനക്കാരാണ് കുടുങ്ങിയത്. സ്റ്റേഷന്‍ മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ അടക്കമുള്ള ജീവനക്കാരെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും പിടികൂടിയത്. ഇതില്‍ 97 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദലി ജീവനക്കാരും അടക്കം 40 പേരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. മദ്യപിച്ച് ജോലിക്കെത്തിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് നടപടി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലായിരുന്നു നടപടി. മന്ത്രി കെ ബി ഗണേഷ് […]

Kerala

കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍; ശനിയാഴ്ച നേടിയത് 9.05 കോടി

  • 24th December 2023
  • 0 Comments

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡിലേക്ക്. ശനിയാഴ്ച (ഡിസംബര്‍ 23) പ്രതിദിന വരുമാനമായി ലഭിച്ചത് 9.055 കോടി. ഡിസംബര്‍ 11ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് മറികടന്നത്. കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് റെക്കോര്‍ഡ് വരുമാനം കൈവരിക്കാനായതെന്ന് സിഎംഡി. പ്രതിദിന കളക്ഷന്‍ 10 കോടി ആക്കുകയാണ് ലക്ഷ്യമെന്നാണ് മാനേജ്‌മെന്റ് അറിയിച്ചു.

Kerala News

വാടക കിലോമീറ്ററിന് 43 രൂപ, കളക്ഷന്‍ കിലോമീറ്ററിന് 25 രൂപ ; സൗജന്യമായി കിട്ടിയ ഇലക്ട്രിക് ബസും കെ എസ് ആർ ടി സി ക്ക് തലവേദന

  • 11th October 2023
  • 0 Comments

സൗജന്യമായി കിട്ടിയ ഇലക്ട്രിക് ബസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാകുന്നു. കേന്ദ്ര പദ്ധതിയായ ‘സ്മാര്‍ട്ട് സിറ്റി’ വഴി തിരുവനന്തപുരം കോര്‍പ്പറേഷന്‍ നല്‍കിയ ഇലക്ട്രിക് ബസുകള്‍, സ്വിഫ്റ്റിന് നല്‍കിയതാണ് വാടകക്കുരുക്കായി തിരിച്ചടിക്കുന്നത്. കെ-സ്വിഫ്റ്റിന് വലിയ വാടക കൊടുക്കേണ്ടിവരുന്നതാണ് കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാക്കുന്നത്. ഒരു ഇലക്ട്രിക് ബസ് ഒരു കിലോമീറ്റര്‍ ഓടിക്കുമ്പോള്‍ 25 രൂപയില്‍ താഴെയാണ് വരുമാനം. ഇതേ ദൂരം ബസ്സ് ഓടിക്കാൻ വാടകയിനത്തിൽ പുതുതായി രൂപവത്കരിച്ച സ്വിഫ്റ്റ് കമ്പനിക്ക്, കെ.എസ്.ആര്‍.ടി.സി. 43 രൂപ നല്‍കണം. നൂറുശതമാനം സൗജന്യമായി കിട്ടിയ 60 […]

Kerala News

കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സർവ്വീസുമായി കെഎസ്ആർടിസി; ജനത സർവ്വീസുകൾ തിങ്കളാഴ്ച മുതൽ

  • 17th September 2023
  • 0 Comments

കുറ‍ഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി ആരംഭിക്കുന്ന ജനത സർവ്വീസുകൾ തിങ്കളാഴ്ച മുതൽ സർവ്വീസ് ആരംഭിക്കും. പ്രധാനമായും തലസ്ഥാനത്തെ ഓഫീസുകളിൽ എത്തുന്നവർക്ക് എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങിൽ നിന്നും രാവിലെ 7.15ന് സർവ്വീസ് ആരംഭിച്ച് 9.30 തിന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവ്വീസ് നടത്തുക. ന​ഗരത്തിൽ എത്തിയാൽ സിറ്റിയ്ക്കുള്ളിൽ സർവ്വീസ് നടത്തുന്ന സിറ്റി സർവ്വീസുകളിൽ ഇവർക്ക് കുറഞ്ഞ നിരക്കിൽ ഓഫീസുകളിൽ എത്തിച്ചേരാനും ആകും. […]

Kerala News

കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ; ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനം നേടിയത് 8.79 കോടി രൂപ

  • 5th September 2023
  • 0 Comments

കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ.ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച പ്രതിദിന വരുമാനമായി 8.79 കോടി രൂപ എന്ന നേട്ടം കൊയ്തു. ജനുവരി 16 ലെ റെക്കോർഡാണ് തിരുത്തിയത്. തെക്കൻ മേഖലയിലാണ് ഏറ്റവുമധികം കളക്ഷൻ നേടിയത്. ഇതിനു മുമ്പുളള റെക്കോർഡ് കളക്ഷൻ 8,48,36956 ആയിരുന്നു. ഈ ഓണക്കാലത്ത് ആ​ഗസറ്റ് 26 മുതൽ ഒക്ടോബർ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്. അതിൽ 5 ദിവസം വരുമാനം 7 കോടി രൂപ […]

Kerala

കെഎസ്ആർടിസി ജീവനക്കാർക്ക് പത്താം തീയതിക്കകം ശമ്പളം നൽകണം; ഹൈക്കോടതി

  • 24th August 2023
  • 0 Comments

കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി. കെഎസ്ആർടിസിക്ക് ആവശ്യമായ സഹായം സർക്കാർ നൽകണമെന്നും കോടതി ഉത്തരവിട്ടു. ജീവനക്കാർ നൽകിയ ശമ്പള ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. സാധാരണക്കാരന് ഉപകാരപ്രദമായ പൊതു ഗതാഗത സൗകര്യമാണ് കെഎസ്ആർടിസി. സർക്കാരിൻ്റെ നിയന്ത്രണത്തിൽ തന്നെയാണ് കെഎസ്ആർടിസി പ്രവർത്തിക്കുന്നതും. അതുകൊണ്ട് തന്നെ ശമ്പള വിതരണത്തിന് ധനസഹായം ആവശ്യപ്പെട്ടാൽ നൽകാതിരിക്കാൻ സർക്കാരിന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം കെഎസ്ആർടിസിയുടെ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാനാകില്ലെന്ന് കോടതി പറഞ്ഞു. കെഎസ്ആർടിസിയെ […]

Kerala kerala politics

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ബോണസും ഇന്ന് വിതരണം ചെയ്യും : മന്ത്രി ആൻറണി രാജു

  • 23rd August 2023
  • 0 Comments

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും ഓണം ബോണസിനത്തില്‍ 2750 രൂപയും ഇന്ന് വിതരണം ചെയ്യുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. ജൂലൈ മാസത്തെ മുഴുവന്‍ ശമ്പളവും ഇന്ന് നല്‍കും. ഇതേത്തുടര്‍ന്ന് 26-ാം തീയതി മുതല്‍ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകള്‍ പിന്‍വലിച്ചു. താല്‍ക്കാലിക ജീവനക്കാര്‍, സ്വിഫ്റ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് 1000 രൂപവീതം ആനുകൂല്യം അനുവദിക്കും. കെഎസ്ആര്‍ടിസിയുടെ വരുമാനം ഏഴുകോടിയില്‍നിന്ന് ഒമ്പതു കോടിയാക്കി വര്‍ധിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍ മുന്‍കൈ എടുക്കണമെന്ന എംഡിയുടെ നിര്‍ദേശം എല്ലാവരും അംഗീകരിച്ചു. ഇതോടെ പണിമുടക്കിനുള്ള […]

News

‘ശമ്പളത്തെക്കുറിച്ച് എപ്പോഴും ഓർമ്മിപ്പിക്കേണ്ടിവരുന്നത് കഷ്ടമാണ്’; കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഹൈക്കോടതി

  • 21st August 2023
  • 0 Comments

കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കാൻ കോടതി നിർദേശിച്ചു. ശമ്പളത്തിന്റെ കാര്യം എപ്പോഴും ഓർമ്മിപ്പിക്കേണ്ടി വരുന്നത് കഷ്ടമാണെന്നും കോടതി. ഇപ്പോഴെങ്കിലും ശമ്പളം നൽകാതെ ജീവനക്കാർക്ക് ഓണം ആഘോഷിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ശമ്പളം പണമായി തന്നെ നൽകണം. കൂപ്പൺ പരിപാടി അനുവദിക്കില്ല. KSRTC യെ സ്വകാര്യവത്കരിക്കാൻ ഉദ്ദേശമുണ്ടോ എന്നും കോടതി ചോദിച്ചു. ഉന്നത സമിതി യോഗം ചേർന്ന് ശമ്പളം നൽകാൻ എന്ത് തീരുമാനമെടുത്തു? പത്ത് കോടി രൂപ തരില്ലെന്ന് […]

error: Protected Content !!