ഇഎംസിസി -കെഎസ്ഐഡിസി ധാരണാപത്രം റദ്ദാക്കി സര്‍ക്കാര്‍
ആഴക്കടല്‍ വിവാദം ശക്തമാകവേ ഇഎംസിസി -കെഎസ്ഐഡിസി ധാരണാപത്രം റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍. അയ്യായിരം കോടിയുടെ ധാരണാപത്രമാണ് റദ്ദാക്കിയത്. ഇഎംസിസിയും-കെഎസ്ഐഎന്‍സിയും ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കെഎസ്‌ഐഎൻസിക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണപത്രമായിരുന്നു ഇത്.
