സമരക്കാരുമായി മന്ത്രി ചർച്ച നടത്തില്ല,ബോർഡ് ചർച്ച ചെയ്ത് പരിഹാരം കാണും,കൃഷ്ണന്‍കുട്ടി
കെഎസ്ഇബിയില്‍ ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ ഇടപെടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.ജീവനക്കാരും ബോർഡും തമ്മിലുള്ള ചർച്ചയിലൂടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബോർഡ് ചർച്ച ചെയ്ത് പരിഹാരം കാണുമെന്നും മന്ത്രിതല ചർച്ചയുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡ് തലത്തിലുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ മന്ത്രി ഇടപെടേണ്ടതുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.ചെയർമാനെ മാറ്റണമെന്ന് ആവശ്യപ്പെടാൻ ജീവനക്കാർക്ക് അവകാശമില്ല. എല്ലാവരും യോജിച്ച് പോകണമെന്നും വൈദ്യുതി മന്ത്രി കെ ക്യഷ്ണൻകുട്ടി പറഞ്ഞു.മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കെ എസ് ഇ ബി ചെയർമാനുമായുള്ള കൂടിക്കാഴ്ച നടന്നത്. ഓഫിസേഴ്സ് […]









