Kerala News

കെഎസ്ഇബി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി; വൈദ്യുതി മുടങ്ങിയത് 16 മണിക്കൂർ

  • 4th September 2023
  • 0 Comments

ഇടുക്കി പീരുമേട്ടിൽ കെഎസ്ഇബി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയതിന് പിന്നാലെ വൈദ്യുതി മുടങ്ങിയത് 16 മണിക്കൂർ. കഴിഞ്ഞ വെള്ളിയാഴ്ച പീരുമേട് ഫീഡറിൻറെ പരിധിയിലെ നാലായിരത്തോളം ഉപഭോക്താക്കളാണ് മണിക്കൂറുകളോളം ഇരുട്ടിലായത്. സംഭവത്തിൽ കെ എസ് ഇ ബി വകുപ്പുതല അന്വേഷണം ആരംഭിച്ചു. 14 ജീവനക്കാരാണ് കെഎസ്ഇ ബോർഡിൻറെഅനുമതിയില്ലാതെ അവധിയെടുത്ത് ഇതര സംസ്ഥാനത്തേക്ക് വിനോദയാത്ര പോയത്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട താലൂക്ക് ഓഫിസ്, താലൂക്ക് ആശുപത്രി, സബ് ജയിൽ, പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയാണ് 16 മണിക്കൂർ ഇരുട്ടിലായത്. […]

error: Protected Content !!