കെ.എസ്.ഇ.ബി കുന്ദമംഗലം, കെട്ടാങ്ങല്‍ സെക്ഷന്‍ ഓഫീസുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി
കെ.എസ്.ഇബി കുന്ദമംഗലം, കെട്ടാങ്ങല്‍ സെക്ഷന്‍ ഓഫീസുകള്‍ സ്വന്തമായ കെട്ടിടങ്ങളിലേക്ക് മാറ്റുുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. പി.ടി.എ റഹീം എംഎല്‍എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കുന്ദമംഗലം സബ്‌സ്റ്റേഷന്‍ കോംപൗണ്ടില്‍ 9.5 സെന്റ് സ്ഥലം സെക്ഷന്‍ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് ഡിസ്ട്രിബ്യൂഷന്‍ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. എന്‍.ഐ.ടി കാമ്പസില്‍ സബ് സ്റ്റേഷന് വേണ്ടി ലഭിച്ച സ്ഥലത്താണ് കെട്ടാങ്ങല്‍ സെക്ഷന്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതെന്നും ഇതിനായി ആവശ്യമായ സ്ഥലം […]