സൂപ്പര്‍ താരങ്ങള്‍ സി എമ്മിന്റെ മുമ്പില്‍ തോറ്റു പോകുമല്ലോ, അതു മതി; മുഖ്യമന്ത്രിക്കായി ആഡംബര കാര്‍ വാങ്ങാനുള്ള തീരുമാനത്തെ പരിഹസിച്ച് ശബരീനാഥന്‍
മുഖ്യമന്ത്രിക്കായി ലക്ഷങ്ങള്‍ മുടക്കി ആഡംബര കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സ് ശബരീനാഥന്‍. മുഖ്യമന്ത്രി പിണറായി വിജയന് 88 ലക്ഷത്തിന്റെ പുതിയ കിയ കാര്‍ണിവല്‍ വാങ്ങാന്‍ ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ വിമര്‍ശനവുമായി ശബരീനാഥന്‍ രംഗത്തെത്തിയത്. ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പര്‍ താരങ്ങള്‍ സിഎമ്മിന്റെ മുന്നില്‍ തോറ്റു പോകുമല്ലോ എന്നാണ് ശബരിയുടെ പരിഹാസം. കെ.എസ്.ആര്‍.ടി.സിക്ക് ശമ്പളം കൊടുത്തില്ലെങ്കില്‍ എന്താ? പഞ്ചായത്തുകള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം കുറഞ്ഞാല്‍ എന്താ? വികസന പ്രവര്‍ത്തനങ്ങള്‍ക്ക് […]