അല്ലാഹു ബധിരൻ, അതിനാൽ ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നു; വിവാദ പരാമർശവുമായി ബി ജെ പി നേതാവ്
ബാങ്ക് വിളിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അല്ലാഹു ബധിരൻ ആയതിനാൽ ആണെന്ന വിവാദ പരാമർശവുമായി ബി ജെ പി നേതാവ് കെഎസ് ഈശ്വരപ്പ. ഒരുപൊതു പരിപാടിയിൽ സംസാരിക്കുന്നതിനിടെ അടുത്ത പള്ളിയിൽ നിന്ന് ബാങ്ക് ഉയർന്നപ്പോളാണ് കെഎസ് ഈശ്വരപ്പ വിവാദ പരാമർശം നടത്തിയത്. “എവിടെ പോയാലും ബാങ്ക് വിളി എനിക്ക് തലവേദനയാണ്. സുപ്രിം കോടതിയുടെ വിധി വരാനുണ്ട്. ഈ ബാങ്ക് വിളി അവസാനിക്കും. അമ്പലത്തിൽ സ്ത്രീകളും പെൺകുട്ടികളും പ്രാർത്ഥിക്കുന്നുണ്ട്. ഞങ്ങൾ മതവിശ്വാസികളാണ്. പക്ഷേ, ഞങ്ങൾ ഉച്ചഭാഷിണി ഉപയോഗിക്കാറില്ല. പ്രാർത്ഥനകൾക്കായി നിങ്ങൾക്ക് […]
