പുരാവസ്തു തട്ടിപ്പു കേസിലെ കള്ളപ്പണ ഇടപാട്: സുധാകരനെ ഇന്ന് ഇഡി ചോദ്യം ചെയ്യും
മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പിലെ കളളപ്പണക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും.രാവിലെ 10 മണിക്ക് കൊച്ചിയിലെ ഇഡി ഓഫിസിലാണ് സുധാകരനെ ചോദ്യം ചെയ്യുക. മോൻസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽവച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയതായി മോന്‍സന്റെ മുൻ ജീവനക്കാരൻ മൊഴി നൽകിയിരുന്നു. 2018 നവംബറിലാണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് മുഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇത് ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി സുധാകരനെ ചോദ്യം ചെയ്യുക.അതേസമയം കേസിൽ […]


