തെരഞ്ഞെടുപ്പിന് ഒരു മുഴം മുന്‍പേ ഒരുങ്ങി കോണ്‍ഗ്രസ്; കെപിസിസി നേതൃയോഗത്തിന് വയനാട്ടില്‍ തുടക്കമായി
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പാര്‍ട്ടിയുടെ കര്‍മ്മപരിപാടികളും രാഷ്ട്രീയ തന്ത്രങ്ങളും ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ കെപിസിസിയുടെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന നേതൃയോഗത്തിന് വയനാട്ടില്‍ തുടക്കമായി. അനന്തമായി നീളുന്ന പുനഃസംഘടനയുടെ കാര്യത്തിലും തീരുമാനമാകും. സംഘടന പരമായ പ്രവർത്തനങ്ങൾക്ക് വ്യക്തമായ മാർഗ രേഖ ഉണ്ടാക്കുക, ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ കൈക്കൊള്ളുക തുടങ്ങിയവയാണ് നേതൃയോഗത്തിന്റെ പ്രധാന അജണ്ട.കൂടാതെ, പുരോഗമിക്കുന്ന പുനഃസംഘടനാ ചര്‍ച്ചകള്‍ക്ക് അന്തിമ രൂപവും നേതൃയോഗത്തില്‍ ഉണ്ടായേക്കും. ഈ മാസം തന്നെ പുനഃസംഘടനാ പൂര്‍ത്തിയാക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ […]
