കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയെന്ന് ലീഡേഴ്സ് മീറ്റ്
കോണ്‍ഗ്രസിന്റെ ദേശീയനയത്തിന് അനുസൃതമായി കേരളത്തില്‍ പാര്‍ട്ടിയുടെ മുഖ്യശത്രു ബിജെപിയായിരിക്കുമെന്ന് കെപിസിസി ലീഡേഴ്സ് മീറ്റ് പ്രഖ്യാപിച്ചു. അതേസമയം, അഴിമതിയും കൊള്ളയുംമൂലം സിപിഎമ്മിനെയും പ്രധാനശത്രുവായി കാണുന്നുവെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനാണ് ശക്തിയുള്ളത്. എല്ലാ ജനവിഭാഗങ്ങളെയും എല്ലാ പ്രദേശങ്ങളെയും കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുമ്പോള്‍ മറ്റു പാര്‍ട്ടികള്‍ ഏതെങ്കിലും വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ പ്രതിനിധികള്‍ ആണ്. കേരളത്തില്‍ സിപിഎം ബിജെപിയുടെ ബി ടീം ആയി പ്രവര്‍ത്തിക്കുന്നു. കൂടാതെ അവര്‍ എല്ലാ കാര്യത്തിലും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതം […]
