Kerala News

കെപിസിസി ജനറല്‍ ബോഡി യോഗം ജൂണ്‍ രണ്ടിന്;എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പങ്കെടുക്കും

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം ഇന്ദിരാഭവനില്‍ ജൂണ്‍ 2ന് നടക്കുന്ന കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ പങ്കെടുക്കുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന ജനറല്‍ ബോഡിയോഗത്തില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍,ഡിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍,എംഎല്‍എമാര്‍,കെപിസിസി അംഗങ്ങള്‍, പോഷക സംഘടനകളുടെയും സെല്ലുകളുടെയും സംസ്ഥാന അധ്യക്ഷന്‍മാരും ദേശീയ ഭാരവാഹികളും പങ്കെടുക്കും.

error: Protected Content !!