ലളിത വസന്തം ഇനി ഓർമ്മ;വിട ചൊല്ലി കേരളം
അതുല്യ പ്രതിഭ കെപിഎസി ലളിതയുടെ സംസ്‌കാര ചടങ്ങുകൾ എങ്കക്കാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. തൃശൂർ വടക്കാഞ്ചേരി നഗരസഭയിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ ഓർമ്മ എന്ന വീട്ടിൽ എത്തിച്ചത്. അരമണിക്കൂറോളം ഇവിടെ പൊതുദർശനം ഉണ്ടായിരുന്നു.കെ പി എ സി ലളിതയ്ക്ക് അന്തമോപചാരം അർപ്പിക്കുന്നതിനായി നിരവധി ആളുകളാണ് എത്തിയത്.വീടിന്റെ തെക്കേഭാഗത്ത് ഒരുക്കിയ ചിതയിലാണ് ചടങ്ങുകൾ നടന്നത്.ലായം കൂത്തമ്പലത്തിൽ മലയാള സിനിമയിലെ താരങ്ങളും പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങളാണ് പ്രിയനടിയെ ഒരുനോക്ക് കാണാൻ എത്തിയത്. നടൻ പൃഥ്വിരാജ്, ജയസൂര്യ, […]




