Kerala News

നല്ലളത്ത് വീടുകള്‍ കയറിയിറങ്ങി പി മോഹനന്‍,കെ-റെയില്‍ പദ്ധതിയെ ജനം അനുകൂലിക്കുന്നു

  • 30th March 2022
  • 0 Comments

കോഴിക്കോട് നല്ലളത്ത് വീട് കയറി ബോധവല്‍ക്കണം തുടര്‍ന്ന് സിപിഐഎം. സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് നല്ലളം ഭാഗത്ത് പ്രചാരണം നടത്തിയത് . വീട് വീടാനന്തരം കയറിയിറങ്ങിയാണ് കെ റെയില്‍ പദ്ധതിയെകുറിച്ച് ഇവർ ജനങ്ങളെ ബോധ്യപ്പെടുത്തുന്നത്. കെ-റെയില്‍ പദ്ധതിയെ ജനം അനുകൂലിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.ജനങ്ങളോട് നേരിട്ട് സംസാരിക്കുമ്പോള്‍ അതാണ് ബോധ്യമാകുന്നതെന്നും വീടുകള്‍തോറും കയറി ബോധവത്കരണം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.പദ്ധതി വളരെ വേഗത്തില്‍ നടപ്പിലാക്കുന്നതിന് അനുകൂലമാണ് എല്ലാവരും. ‘ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്നവര്‍ക്ക് […]

കൊടുവള്ളിയിലെ തോൽവി പാർട്ടി അന്വേഷിക്കും

  • 16th December 2020
  • 0 Comments

കൊടുവള്ളി നഗരസഭയിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസൽ വിജയിക്കുകയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒരുവോട്ട് പോലും കിട്ടാതെ പോയ സംഭവം പരിശോധിക്കുമെന്ന് സിപിഎം. കാരാട്ട് ഫൈസലിനെതിരെ മൽസരിച്ച എല്‍ഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് കിട്ടാതെ പോയത് എന്തുകൊണ്ടെന്ന് പരിശോധിക്കും. കർശനമായ നടപടി ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി പി.മോഹനൻ.കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിൽ നിന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യം എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്‍റെ സ്ഥാനാർത്ഥിത്വം പിന്നീട് സംസ്ഥാനനേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചതാണ്. […]

error: Protected Content !!