മോട്ടോര്‍ വാഹന വകുപ്പില്‍ അച്ചടക്കമുള്ള സേന; എഎംവിഐമാര്‍ക്ക് സമഗ്ര പരിശീലനം നല്‍കി : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
പുതുതായി ചുമതലയേല്‍ക്കുന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ പറഞ്ഞു. മുന്‍കാലങ്ങളിലെ മൂന്ന് മാസത്തെ പരിശീലനത്തില്‍ നിന്നും വ്യത്യസ്തമായി എട്ടു മാസത്തെ സമഗ്ര പരിശീലനമാണ് ഇപ്പോള്‍ നല്‍കുന്നത്. അഞ്ച് മാസത്തെ പോലീസ് പരിശീലനം ഉള്‍പ്പടെയുള്ളവ ഇന്‍സ്പെക്ടര്‍മാരുടെ ജീവിതത്തിലെ ഏറ്റവും അച്ചടക്കമുള്ളതും ഉപകാരപ്രദവുമായ ഒന്നാണ്. തൈയ്ക്കാട് പോലിസ് ട്രെയിനിങ് കോളേജ് ഹാളില്‍ നടന്ന മോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ […]
