സ്കൂൾ പൗൾട്രി ക്ലബ്ബ് രൂപീകരണവും കോഴികുഞ്ഞ് വിതരണവും
പറമ്പിൽ ബസാർ :- കുരുവട്ടൂർ ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന കോഴിക്കുഞ്ഞ് വിതരണവും പറമ്പിൽ കടവ് എം.എ എം യു പി സ്കൂളിലെ പൗൾട്രി ക്ലബ്ബ് രൂപീകരണ ഉദ്ഘാടനവും വാർഡ് മെമ്പർ ശ്രീമതി ഷീബ അരിയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ടി.കെ. മീന നിർവ്വഹിച്ചു. പദ്ധതി വിശദീകരണം ഡോക്ടർ ജെസി ,വാർഡ് മെമ്പർമാരായ പ്രബിത കുമാരി, കെ.കെ.കൃഷ്ണദാസ്, കെ.ഷാജികുമാർ ,ഹെഡ് മാസ്റ്റർ സി.കെ. വത്സരാജൻ, […]