അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും- റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി
കോഴിക്കോട്: സര്‍ക്കാറിനെ നിര്‍വചിക്കുന്ന പ്രധാന വകുപ്പുകളില്‍ ഒന്നായ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയവും ഫലപ്രദവുമാക്കുന്നതിനുള്ള നടപടികള്‍ ഓരോ ഉദ്യോഗസ്ഥനില്‍ നിന്നും പ്രതീക്ഷിക്കുന്നതായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു പറഞ്ഞു. അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ലാന്റ് റവന്യൂ റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയലുകള്‍ തീര്‍പ്പാ ക്കുന്നതില്‍ കാലതാമസം വരുത്താതെ ഫയല്‍ അദാലത്തുകള്‍ സമയബന്ധിതമായി നടത്തുന്നതിന് ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള […]
