നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാനും തെരുവുവിളക്കുകള്‍ നന്നാക്കാനും ജില്ലാ കലക്ടറുടെ ഉത്തരവ്
നിഷ്‌ക്രിയത്വം മൂലം അപകടമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിറോഡില്‍ കുഴികള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ക്കും അറിയിക്കാം– ഫോണ്‍ — 9446538900 ജനങ്ങളുടെ ജീവനു ഭീഷണിയായും രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചും കോഴിക്കോട് നഗരത്തിലെ റോഡുകളില്‍ വെള്ളക്കെട്ടുകളുണ്ടാകുന്നത് തടയാന്‍ നഗരത്തിലെ മുഴുവന്‍ ഓടകളും ഉടനടി വൃത്തിയാക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ നഗരത്തിലെ ഓടകള്‍ നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതും തുറന്ന മാന്‍ഹോളുകളും പൊട്ടിപ്പൊളിഞ്ഞ ഓടകളും കത്താത്ത തെരുവു […]
