സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം; മൂന്ന് മരണവും കോഴിക്കോട്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് മൂന്ന് കോവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസ (72), മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ (58), മലപ്പുറം ചെറിയമുണ്ട സ്വദേശി എയ്ന്തീന്‍ കുട്ടി (71) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ ഇ്ന്ന് ആലപ്പുഴയില്‍ കനാല്‍ വാര്‍ഡ് സ്വദേശി ക്ലീറ്റസ് (82) ് മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണമായി.