Kerala News

ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം;അന്വേഷിക്കാൻ പ്രത്യേക സംഘം,അടിയന്തര അന്വേഷണത്തിന് നിർദേശം

  • 16th October 2022
  • 0 Comments

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദ് കോർഡിനേറ്ററായ അന്വേഷണ സംഘത്തിൽ ജോയിന്റ് ഡയറക്ടർ നഴ്സിംഗ് ഡോ. സലീന ഷാ, കൊല്ലം മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രൻ എന്നിവരാണ് സാങ്കതിൽ ഉള്ളത്.സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ആരോഗ്യ വകുപ്പ് അഡീഷണല്‍ […]

Kerala News

ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം;ഹ‍ര്‍ഷീന നേരിട്ടെത്തണമെന്ന് അന്വേഷണ കമ്മിറ്റി

  • 12th October 2022
  • 0 Comments

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ യുവതിയോട് തെളിവെടുപ്പിന് ഹാജരാകാൻ അനേഷണ കമ്മിറ്റി.വീഴ്ച പരിശോധിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്നിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് യുവതി മറുപടി നൽകി.സംഭവത്തിൽ നേരത്തെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു15 ദിവസത്തിനകം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനാണു നിര്‍ദേശം നല്‍കിയത്.ഒക്ടോബർ 28ന് മനുഷ്യാവകാശ കമ്മിഷൻ കോഴിക്കോടുവച്ച് ചേരുന്ന സിറ്റിങ്ങിൽ ഈ കേസ് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Kerala

യുവതിയുടെ വയറ്റിൽ കണ്ടെത്തിയത് കത്രിക തന്നെ; ഭർത്താവും ഡോക്ടർമാരും തമ്മിലുള്ള സംഭാഷണം പുറത്ത്

  • 10th October 2022
  • 0 Comments

കോഴിക്കോട്: യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. വയറ്റിൽ കത്രിക മറന്നുവച്ചത് നിഷേധിക്കുന്നില്ലന്ന ഡോക്ടർമാരുടെ സംഭാഷണം പുറത്തുവന്നു. ഹർഷിനയുടെ ഭർത്താവും ഡോക്ടർമാരുംതമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. തെറ്റ് പറ്റിയെന്ന് ഡോക്ടർമാർ പറയുന്ന സംഭാഷണമാണ് പുറത്തുവന്നത്. ഹർഷിനയുടെ വയറ്റിൽ കണ്ടെത്തിയ കത്രിക മെഡിക്കൽകോളേജിലേതാണെന്ന് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയതായും ഇതിൽ പറയുന്നുണ്ട്. പ്രസവശസ്ത്രക്രിയക്കിടെയാണ് യുവതിയുടെ വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവമുണ്ടായത്. പന്തീരങ്കാവ് സ്വദേശിനി ഹർഷിന (30) യുടെ വയറ്റിൽ നിന്നാണ് കത്രിക കണ്ടെടുത്തത്. […]

Kerala News

മെഡിക്കൽ കോളേജ് സുരക്ഷ ജീവനക്കാരെ മർദിച്ച കേസ്; മുൻകൂർ ജാമ്യാപേക്ഷ തള്ളി,പ്രതികൾ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

  • 6th September 2022
  • 0 Comments

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസിലെ നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അരുണ്‍, ഇരിങ്ങാടന്‍പള്ളി സ്വദേശികളായ കെ രാജേഷ്, എം കെ ആഷിന്‍, മായനാട് ഇയ്യക്കാട്ടില്‍ മുഹമ്മദ് ഷബീര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ കോടതി തള്ളിയത്.. ഉച്ചയ്ക്ക് ശേഷം ഇവർ കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി.എട്ടുപേരെ പ്രതിചേർത്തിട്ടുള്ള കേസിൽ അരുൺ ഒന്നാം പ്രതിയാണ്.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ സംഭവം […]

Kerala News

കോഴിക്കോട് മെഡി. കോളേജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചു;പരിക്ക്,കേസെടുത്ത് പോലീസ്

  • 31st August 2022
  • 0 Comments

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം മര്‍ദ്ദിച്ചു.മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്. ഇവ‍ർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സൂപ്രണ്ട് ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഭാര്യയോട് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് യുവാവും സുരക്ഷാ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി.ഇതിനുപിന്നാലെയാണ് ഒരു സംഘം ആളുകളെത്തി സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചത്.സുരക്ഷാ ജീവനക്കാരില്‍ ഒരാളെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച […]

Kerala News

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിംഗ്;രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

  • 14th March 2022
  • 0 Comments

കോഴിക്കോട് മെഡിക്കല്‍ കോളജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ സീനിയര്‍ പിജി വിദ്യാർത്ഥികൾക്കെതിരെ കേസ്. പി ജി ഡോക്ടര്‍മാരായ ജെ എച്ച് മുഹമ്മദ് സാജിദ്, ഹരിഹരന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. റാഗിംഗ് നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇരുവര്‍ക്കും ജാമ്യം ലഭിക്കില്ല. രണ്ട് പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.റാഗിംഗിനെ തുടർന്ന് ഓര്‍ത്തോ വിഭാഗം പി ജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ജിതിൻ ജോയ് പഠനം അവസാനിപ്പിക്കുകയായിരുന്നു. ജിതിന്‍റെ പരാതിയെ തുടർന്ന് രണ്ട് […]

Kerala News

ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചു

  • 19th January 2022
  • 0 Comments

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ സുരക്ഷാജീവനക്കാരന്‍ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. വയനാട് സ്വദേശിനി സക്കീനക്കാണ് മർദ്ദനമേറ്റത്. പൊലീസിൽ പരാതി നൽകിയതായി സക്കീന അറിയിച്ചു.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സക്കീന മകനും ഭാര്യയ്ക്കും മകന്റെ കുഞ്ഞിനുമൊപ്പം മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയതായിരുന്നു. അകത്തുള്ള മരുമകൾക്ക് ചികിത്സാ രേഖകൾ കൈമാറാൻ വേണ്ടി അകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരൻ സക്കീനയെ തള്ളി മാറ്റിയത്.മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ഈ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഇത് […]

Local News

നൂതന സാങ്കേതിക മികവിലൂടെ വെർച്യുൽ മൂസിയം;മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈ ടെക് ആയി

  • 20th December 2021
  • 0 Comments

കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾക്കിടയിൽ ദീർഘ വീക്ഷത്തിന്റെയും ആസൂത്രണത്തിന്റെയും ഉദാഹരണമായി മാറിയിരിക്കുകയാണ് മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂൾ.പ്രിസം പദ്ധതിയുടെ ഭാഗമായി കോഴികോട്ടെ സ്റ്റാർട്ടപ്പ് കമ്പനി ആയ ഇല്ലൂസിയ ലാബും സ്കൂളിലെ പി ടി എ യും ചേർന്നാണ് രാജ്യ ശ്രദ്ധ നേടാവുന്ന ഈ മ്യൂസിയം സ്കൂളിൽ ഒരുക്കിയത് ബൈറ്റ് സി എം ജംഷീർ പി ടി എ പ്രസിഡണ്ട് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൽഘാടനം നിർവഹിക്കും എന്നാണ് തീരുമാനമെങ്കിലും മന്ത്രിക്കു ശാരീരിക ബുദ്ധിമുട്ടുകൾ കാരണം കോഴിക്കോട് […]

Kerala News

മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഐസിയു വെന്റിലേറ്ററുകള്‍ കൈമാറി

  • 3rd August 2021
  • 0 Comments

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഏഴ് വെന്റിലേറ്ററുകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഓഡിറ്റേറിയത്തില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വി.ആര്‍ രാജേന്ദ്രന് വെന്റിലേറ്ററുകള്‍ കൈമാറി. ജില്ലയില്‍ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനമായ […]

കോഴിക്കോട് മെഡിക്കൽ കോളജിൽ പുതിയ ഓക്സിജൻ പ്ലാൻറ് ​ സ്ഥാപിച്ചു

ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യൽ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പുതിയൊരു ഓക്സിജൻ പ്ലാൻറ് കൂടി​ സ്ഥാപിച്ചു. പി.കെ. സ്റ്റീൽ കോംപ്ലക്സിൽനിന്നാണ് 13 കിലോ ലിറ്റർ ശേഷിയുള്ള പ്ലാൻറ്​ മെഡിക്കൽ കോളജ് കോമ്പൗണ്ടിലേക്ക് സ്ഥാപിച്ചത്.ദുരന്ത നിവാരണ നിയമപ്രകാരമുള്ള കലക്ടറുടെ ഉത്തരവിൻമേലാണ് നടപടി. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള ജില്ലകളിൽ ഒന്നാണ് കോഴിക്കോട്. രോഗികളുടെ ആവശ്യത്തിന് വേണ്ട മെഡിക്കൽ ഓക്സിജൻ ഉൽപ്പാദിപ്പിക്കാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ സൗകര്യം പര്യാപ്തമാകാത്തതിനെ തുടർന്നാണ് പുതിയ പ്ലാന്‍റ്​ സ്​ഥാപിച്ചത്​. […]

error: Protected Content !!