Kerala

ജൂലൈ 17 നു പെരുവയൽ പഞ്ചായത്തിൽ വാർഡ് 19 വെള്ളിപ്പറംബ നോർത്തിലെ മരണവീട് സന്ദർശിച്ചവർ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കുക

കോഴിക്കോട് : പെരുവയലിൽ കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക സാധ്യത കണക്കിലെടുത്ത് ജൂലൈ 17 നു പെരുവയൽ പഞ്ചായത്തിൽ വാർഡ് 19 വെള്ളിപ്പറംബ നോർത്തിലെ മരണവീട് സന്ദർശിച്ചവരും മരണാന്തര ചടങ്ങിൽ പങ്കെടുത്ത ആളുകളിൽ ഇതുവരെ പേരും വിവരവും ആരോഗ്യ പ്രവർത്തകർക്ക് നല്കാത്തവർ ഉടൻ തന്നെ വിവരങ്ങൾ നൽകാൻ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. പേരും വിവരവും നൽകാത്തവർ തൊട്ടടുത്ത പഞ്ചായത്തിലെ കോവിഡ് കൺട്രോൾ റൂമിലോ, ആരോഗ്യ പ്രവർത്തകരയോ അറിയിക്കേണ്ടതാണ്. ശേഷം വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും നിർദ്ദേശം ഉണ്ട്.

error: Protected Content !!