Kerala News

കോഴിക്കോട് കോര്‍പ്പറേഷൻ യോഗത്തില്‍ ബഹളം,15 യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 17th December 2022
  • 0 Comments

കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്കിലെ കോര്‍പ്പറേഷൻ അക്കൗണ്ടുകളിൽ നിന്നും പണം തട്ടിയ സംഭവത്തിൽ കോര്‍പ്പറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ പ്രതിഷേധം.യോഗത്തില്‍ പ്രതിഷേധിച്ച യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. 15 പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. യു.ഡി.എഫ്. അംഗങ്ങള്‍ ബാനര്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചപ്പോള്‍ എല്‍.ഡി.എഫ്. അംഗങ്ങള്‍ കൂവി വിളിക്കുകയും ചെയ്തു. ഒടുവില്‍ ഇരുവിഭാഗവും നേര്‍ക്കുനേര്‍നിന്ന് മുദ്രാവാക്യം വിളിക്കുന്ന സാഹചര്യവും ഉണ്ടായി. ബഹളത്തിനിടെ അജണ്ടകള്‍ ചര്‍ച്ചയില്ലാതെ പാസാക്കുകയും 15 യു.ഡി.എഫ്. കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.ഒരു ദിവസത്തേക്കാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.ഇന്നത്തെ കോര്‍പ്പറേഷൻ കൗണ്‍സിൽ […]

Kerala News

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ്;പ്രതിയുടെമുൻകൂർ ജാമ്യാപേക്ഷ തള്ളി,റിജിലിനായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി

  • 8th December 2022
  • 0 Comments

കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മുൻ സിനീയർ മാനേജർ എം.പി.റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി.കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്.കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ടുകളില്‍നിന്ന് ഇയാള്‍ 12.6 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതില്‍ രണ്ടരക്കോടി രൂപ ബാങ്ക് കോര്‍പ്പറേഷന് തിരികെ നല്‍കിയിരുന്നു. ബാങ്കില്‍ നടത്തിയ പരിശോധനയില്‍ ആകെ 21.29 കോടി രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയിരുന്നു.കോർപ്പറേഷൻ അധികൃതരും പഞ്ചാബ് നാഷണൽ ബാങ്കിലെ ഉന്നതരും നടത്തിയ […]

Kerala News

കോഴിക്കോട് പിഎൻബി തട്ടിപ്പിന് പിന്നില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരടക്കമുളളവരുടെ ഗൂഡാലോചനയെന്ന് പ്രതി

  • 5th December 2022
  • 0 Comments

കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് പിന്നില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരടക്കമുളളവരുടെ ഗൂഡാലോചനയെന്ന് കേസിലെ പ്രതിയും ബാങ്ക് മാനേജറുമായ എം.പി റിജില്‍. താന്‍ സ്ഥലം മാറിയ ശേഷമാണ് ലിങ്ക് റോഡ് ശാഖയില്‍ തട്ടിപ്പ് നടന്നതെന്നും കോഴിക്കോട് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിജിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. അതേസമയം കോഴിക്കോട് കോര്‍പറേഷന് ഇനി 10.8കോടി രൂപകിട്ടാനുണ്ടെന്ന് മേയര്‍ ബിന ഫിലിപ്പ് അറിയിച്ചു.12.62ലക്ഷം പലിശ അടക്കമാണിത്.പണം തിരികെ തരുമെന്ന് ബാങ്ക് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ഓഡിറ്റ് വിഭാഗം പരിശോധന നടത്താറുണ്ട്.ക്രമക്കേട് കണ്ടെത്തുന്നതിന് […]

Local News

കോഴിക്കോട് കോര്‍പ്പറേഷന്‍റെ അക്കൗണ്ട് തിരിമറി;റിജില്‍ പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ ഗെയിമുകളിലും ഓഹരിവിപണയിലുമെന്ന് സൂചന

  • 2nd December 2022
  • 0 Comments

കോഴിക്കോട് കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ എം.പി. റിജില്‍ പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ ഗെയിമുകളിലും ഓഹരിവിപണയിലുമെന്ന് സൂചന.രജില്‍ തട്ടിയെടുത്ത പണത്തിലേറെയും പിതാവിന്‍റെ അക്കൗണ്ടിലേക്കാണ് മാറ്റിയതെങ്കിലും ഈ അക്കൗണ്ടിലും ഇപ്പോള്‍ കാര്യമായ ബാലന്‍സില്ലെന്നാണ് വിവരം. ഇത്രയും പണം എങ്ങനെ ചെലവഴിച്ചുവെന്നതിലടക്കം കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്. സാധാരണ കുടുംബത്തിലെ അംഗമായ റിജിലിന്റെ മുക്കത്തെ വീട് ഉള്‍പ്പടെ കേന്ദ്രീകരിച്ച് ടൗണ്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. റിജില്‍ പുതിയ വീട് […]

Kerala News

കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍നിന്ന് കാണാതായത് കൂടുതൽ തുക;മാനേജർ രജിൽ ഒളിവിൽ,ബാങ്കിലേക്ക് ഇന്ന് ഇടതു മുന്നണി മാർച്ച്

  • 2nd December 2022
  • 0 Comments

കോഴിക്കോട് കോര്‍പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള അക്കൗണ്ടുകളില്‍നിന്ന് 12 കോടിയോളം കാണാതായതായി പരാതി.തട്ടിപ്പിന്‍റെ വ്യാപ്തി തിട്ടപ്പെടുത്താനായി പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നെത്തിയ സംഘം ബാങ്കില്‍ ഇന്നും പരിശോധന തുടരും. ഇതുവരെ 12 കോടി രൂപ നഷ്ടപ്പെട്ടതായാണ് കോര്‍പറേഷന്‍ പൊലീസില്‍ നല്‍കിയിട്ടുളള പരാതി. 10 കോടിയിലേറെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്റെ പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ തുകകൂടി കണക്കിലെടുത്താല്‍ 14.5 കോടിയോളം രൂപ നഷ്ടമായിട്ടുണ്ട്.പി.എന്‍.ബി. ലിങ്ക് റോഡ് ശാഖയില്‍ കോര്‍പ്പറേഷന് ആകെ 13 അക്കൗണ്ടുകളാണുള്ളത്. ഇത് ഓരോന്നായി […]

Kerala News

കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ട് തിരിമറി;കോര്‍പ്പറേഷന് പണം തിരികെക്കൊടുത്തത് ബാങ്ക്,

  • 1st December 2022
  • 0 Comments

കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ട് തിരിമറിയിൽ രണ്ടരക്കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ചു കൊടുത്തു.ബാങ്കിന്റെ ലിങ്ക് റോഡ് ശാഖാ മുന്‍ മാനേജര്‍ എം.പി റിജില്‍ തട്ടിയെടുത്ത തുകയാണ് ബാങ്ക് തിരികെ നല്‍കിയത്. ഈ തുക കോര്‍പ്പറേഷന്റെ പണം നഷ്ടപ്പെട്ട അതേ അക്കൗണ്ടിലേക്ക് തന്നെ മാറ്റി നല്‍കുകയായിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജറാണ് റിജില്‍. ഇദ്ദേഹം തന്‍റെ അച്ഛന്‍റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് കോര്‍പ്പറേഷന്‍ ആദ്യം കണ്ടെത്തിയത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ […]

Kerala News

കോഴിക്കോട് കോർപറേഷൻ കെട്ടിട നമ്പർ ക്രമക്കേട്:ഓഫീസിൽ വിജിലൻസ് പരിശോധന,

  • 27th June 2022
  • 0 Comments

കോഴിക്കോട് കോർപറേഷൻ ഓഫീസിൽ റവന്യൂ വിഭാഗത്തിൽ വിജിലൻസ് പരിശോധന നടത്തി.കെട്ടിട നമ്പർ ക്രമക്കേട് വിഷയവുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.ഇതുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കണ്ടെടുത്തതായാണ് സൂചന.കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കം നടക്കുന്നുണ്ട്.അറസ്റ്റിലായ പ്രതികള്‍ക്ക് കൂടുതല്‍ ക്രമക്കേടുകളില്‍ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അറസ്റ്റിലായവരില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വെച്ച് പൊലീസ് കൂടുതള്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. നിലവില്‍ ഒരു കേസിലാണ് അറസ്റ്റ്. മറ്റ് അഞ്ച് കേസുകളില്‍ കൂടി ഇവര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇത് വ്യക്തമായി സ്ഥിരീകരിക്കാന്‍ […]

Kerala News

പൊളിക്കാന്‍ പറഞ്ഞ കെട്ടിടങ്ങള്‍ക്ക് നമ്പറിട്ടു; കോഴിക്കോട് കോര്‍പറേഷനിലെ നാല് ഉദ്യേഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • 18th June 2022
  • 0 Comments

കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പാസ്വേഡ് ചോര്‍ത്തി പൊളിക്കാന്‍ പറഞ്ഞ കെട്ടിടങ്ങള്‍ക്കു നമ്പര്‍ നല്‍കി. സംഭവത്തില്‍ കോര്‍പറേഷന്‍ റവന്യു വിഭാഗത്തിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം. ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ദുരുപയോഗം ചെയ്യപ്പെട്ടതിനാണു നടപടി. കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഇന്‍സ്പെക്ടര്‍, ബേപ്പൂര്‍ സോണല്‍ സൂപ്രണ്ട്, റവന്യു ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ജീവനക്കാര്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് കോര്‍പറേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. അടുത്തിടെ അനുമതി നല്‍കിയ […]

Local News

ഡോ. ബീനാ ഫിലിപ്പ് കോഴിക്കോട് മേയര്‍, ജില്ലയിലെ വിവിധ നഗരസഭകളിലേക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നു

  • 28th December 2020
  • 0 Comments

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി ബീന ഫിലിപ്പ് ചുമതലയേറ്റു. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി മുസാഫിർ അഹമ്മദ് സത്യപ്രതിജ്ഞ ചെയ്തു. കോഴിക്കോട് കോര്‍പറേഷന്‍ മേയറായി ബീന ഫിലിപ്പ് ചുമതലയേറ്റു. ജില്ലാ കലക്ടര്‍ സാംബശിവ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. സി.പി മുസാഫര്‍ അഹമ്മദ് ഡെപ്യൂട്ടി മേയറായി സത്യപ്രതിജ്ഞ ചെയ്തു. ജില്ലയിലെ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്നു. മുനിസിപാലിറ്റി, കോര്‍പറേഷന്‍ അധ്യക്ഷന്മാര്‍ക്ക് വരണാധികാരിയും ഉപാധ്യക്ഷന്മാര്‍ക്ക് അധ്യക്ഷന്മാരുമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. നഗരസഭകളില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കോവിഡ് […]

error: Protected Content !!