Kerala

ശുചിത്വ തീരം കോഴിക്കോട്;ദീർഘകാല പദ്ധതിയുമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി

  • 14th August 2023
  • 0 Comments

കോഴിക്കോട്: ബീച്ച് ശുചീകരണത്തിന് ഒരു വർഷം നീളുന്ന ശുചിത്വ തീരം കോഴിക്കോട് പദ്ധതിയുമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി. ഈ പദ്ധതി അനുസരിച്ച് നഗരത്തിലെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങൾ (കോളേജുകളും സ്കൂളുകളും) എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 3 30 മുതൽ 4 30 വരെ ശുചീകരണ പ്രക്രിയയിൽ പങ്കെടുക്കും. ഒരു സ്ഥാപനത്തിൽ നിന്ന് 30 എൻഎസ്എസ് വളണ്ടിയർമാർ ഈ പദ്ധതിയിൽ ഭാഗമാക്കാകും. ബീച്ചിനെ 6 സെക്ടറുകളായി വിഭജിച്ച് ഒരു സെക്ടറിൽ 10 വിദ്യാർഥികളെ ഉൾപ്പെടുത്തും. ഒരേസമയം രണ്ട് […]

Kerala News

ബീച്ചിലെ സംഘർഷം;ഒരാൾ അറസ്റ്റിൽ,50 പേർക്കെതിരെ കേസ്,നിരവധി പേർക്ക് പരിക്ക് ഗാനമേളയ്ക്ക് അനുമതിഇല്ലായിരുന്നുവെന്ന് മേയർ

  • 22nd August 2022
  • 0 Comments

കോഴിക്കോട് ബീച്ചിൽ ഇന്നലെ ഉണ്ടായ സംഗീത പരിപാടിക്കിടയിലെ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ.മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത് . പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 70ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു.ജെഡിടി ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ്‌ സയൻസ് കോളേജ്‌ സ്റ്റുഡന്റ്‌സ് ഇനീഷിയേറ്റീവ് പാലിയേറ്റീവ് കെയർ ഭിന്നശേഷിക്കാരെ സഹായിക്കാനായി സംഘടിപ്പിച്ച സംഗീത പരിപാടിയ്ക്കിടെയായിരുന്നു സംഘര്‍ഷം. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സംഗീത പരിപാടിക്ക് അനുമതി നൽകിയതെന്ന് കോർപറേഷൻ ഡെപ്യൂട്ടി […]

Kerala News

ഉപ്പിലിട്ട വിഭവങ്ങളുടെ വില്‍പന നിരോധിച്ച കോര്‍പ്പറേഷന്‍ നടപടിയിൽ പ്രതിഷേധവുമായി കച്ചവടക്കാർ

  • 19th February 2022
  • 0 Comments

കോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ട വിഭവങ്ങളുടെ വില്‍പന നിരോധിച്ച കോര്‍പ്പറേഷന്‍ നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍. ഉപ്പിലിട്ടവ വേഗത്തില്‍ പാകപ്പെടാന്‍ ആസിഡ് ഉള്‍പ്പെടെ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് പകരം എല്ലാവര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കച്ചവടക്കാരുടെ പ്രതിനിധികളുമായി തിങ്കളാഴ്ച മേയര്‍ ചര്‍ച്ച നടത്തും. ബീച്ചിലെ ഉപ്പലിട്ടതു വിൽക്കുന്ന കടയിൽനിന്ന് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചതിനെത്തുടർന്ന് തൃക്കരിപ്പൂർ സ്വദേശികളായ രണ്ട് കുട്ടികള്‍ക്കു പൊള്ളലേറ്റ സംഭവത്തെ തുടർന്നാണ് കോഴിക്കോട് കോർപറേഷന്റെ നടപടി. ഉപ്പിലിട്ട ഇനങ്ങള്‍ വില്‍ക്കുന്ന തട്ടുകടകള്‍ക്കെല്ലാം നിരോധനം […]

Local News

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി വിൽക്കരുത്;വിലക്ക്

  • 18th February 2022
  • 0 Comments

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവയുടെ വിൽപ്പന ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തലാക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറിയുടെ ഉത്തരവ്.ബീച്ചിൽവെച്ച് നേരത്തെ വെള്ളമാണെന്നു കരുതി തട്ടുകടയിൽ നിന്നും അസറ്റിക് ആസിഡ് കുടിച്ച രണ്ടു വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിൽ വരക്കൽ ബീച്ചിലെ രണ്ട് തട്ടുകടകളിൽ കന്നാസുകളിൽ സൂക്ഷിച്ചിരുന്നത് ഗ്ലേഷ്യൽ അസറ്റിക് ആസിഡാണെന്ന് കണ്ടെത്തി.

Kerala News

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ അക്രമിച്ചയാളെ കണ്ടെത്തി;സ്ഥിരം മദ്യപനെന്ന് പൊലീസ്

  • 6th January 2022
  • 0 Comments

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ അക്രമിച്ചയാളെ കണ്ടെത്തി.മലപ്പുറം ബേപ്പൂർ സ്വദേശി തൊടിയില്‍ സ്വദേശി മോഹന്‍ദാസാണ്‌ ആക്രമണം നടത്തിയത്. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് പറയുന്നു. ഇന്നലെ വൈകീട്ട് കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ബിന്ദു അമ്മിണിക്കെതിരെ ആക്രമണമുണ്ടായത്.ഇതിന്റെ വിഡിയോ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ ബിന്ദുവിൻ്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. എന്നാൽ വണ്ടി ഓടിക്കാനറിയാത്ത താനെങ്ങനെയാണ് വണ്ടിയുമായി […]

Local News

ഇന്ന് അഞ്ചു മണി മുതല്‍ വാഹനങ്ങള്‍ക്ക് കോഴിക്കോട് ബീച്ചില്‍ പ്രവേശനമില്ല

  • 31st December 2021
  • 0 Comments

കൊവിഡ് പശ്ചാത്തലത്തലം കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങൾക്ക് കോഴിക്കോട് ബീച്ചില്‍ നിയന്ത്രണം. ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ വാഹനങ്ങള്‍ക്ക് കോഴിക്കോട് ബീച്ചില്‍ പ്രവേശനമനുവദിക്കില്ലെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. വലിയ തോതില്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാലാണ് നടപടി. ബീച്ചില്‍ നിന്നും രാത്രി 9 മണിയോടെ ആളുകളെ ഒഴിപ്പിക്കും. 10 മണി മുതല്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ഇതിന് വേണ്ടിയാണ് നടപടി. മാളുകളിലും ഹോട്ടലുകളിലും പകുതി പേരെ മാത്രമായിരിക്കും അനുവദിക്കുക എന്നും പൊലീസ് അറിയിച്ചു. മാനാഞ്ചിറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവും […]

News

കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി ഇനി മുതല്‍ സമ്പൂര്‍ണ കോവിഡ് ആശുപത്രി

ആഗസ്റ്റ് പത്ത് മുതല്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി സമ്പൂര്‍ണ കൊവിഡ് ആശുപത്രിയായി മാറും. 322 രോഗികളെ ഒരേ സമയം ഇവിടെ പ്രവേശിപ്പിക്കാനാവും. 13 ലക്ഷം രൂപ ചെലവ് വരുന്ന മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം, 36 ലക്ഷം രൂപയുടെ ഉപകരണങ്ങളായ ഐ സി യു കിടക്കകള്‍, മള്‍ട്ടി പാരാ മോണിറ്റര്‍,മൊബൈല്‍ എക്‌സ്‌റേ, ഇന്‍ഫ്യൂഷന്‍ പമ്പ്, എ ബിജി ഇസിജി മെഷീനുകള്‍ തുടങ്ങി സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമായാണ് കോഴിക്കോട് ബീച്ച് ജനറല്‍ […]

News

സിഡബ്ല്യുആര്‍ഡിഎമ്മിന്റെ നേതൃത്വത്തില്‍ ബീച്ച് ശുചീകരണ പരിപാടി നടത്തുന്നു

കോഴിക്കോട്; സിഡബ്ല്യുആര്‍ഡിഎമ്മിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ച് ശുചീകരിക്കുന്നു. കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയത്തോടും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായും സഹകരിച്ചാണ് കോഴിക്കോട് സൗത്ത് ബീച്ച്, ചുങ്കം, മാറാട്, ബേപ്പൂര്‍ കൂടാതെ കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് ബീച്ച് എന്നിവിടങ്ങള്‍ ശുചീകരിക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ബോധവല്‍ക്കരണവും നടക്കും. 11 ാം തിയ്യതി രാവിലെ 7 മണിക്ക് ബീച്ച് റോഡിലെ ഗുജറാത്തി വിദ്യാലയ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്യും. സിഡബ്ല്യുആര്‍ഡിഎം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ […]

News

ക്ഷണിച്ചു വരുത്തിയ അപകടം; സൗത്ത് ബീച്ചില്‍ കടല്‍പാലം വീണ് 13 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: നവീകരിച്ച സൗത്ത് ബീച്ചില്‍ കടല്‍പാലം വീണ് 13 പേര്‍ക്ക് പരിക്കേറ്റു. സുമേഷ്(29), എല്‍ദോ(23), റിയാസ്(25), അനസ്(25), ശില്‍പ(24), ജിബീഷ്(29), അഷര്‍(24), സ്വരാജ്(22), ഫാസില്‍(21), റംഷാദ്(27), ഫാസില്‍(24), അബ്ദുള്‍ അലി(35), ഇജാസ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7.45 ഓടെയായിരുന്നു സംഭവം. ബീച്ചിലെത്തിയ ഇവര്‍ കടല്‍പാലത്തിന് മുകളില്‍ കയറിയതായിരുന്നു. ഈ സമയത്ത് പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം ലംഘിച്ച് കടല്‍പാലത്തിന് മുകളില്‍ കയറിയവരാണ് അപകടത്തില്‍പെട്ടത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ […]

error: Protected Content !!