പാഠം ഒന്ന് പാടത്തേക്ക്: കൃഷി ഉത്സവമാക്കി കുട്ടികള്‍
ഉഴുതുമറിച്ച പാടത്ത് ഞാറ്റുപാട്ടിനൊപ്പം ഞാറുനടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമുറി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കൃഷിയുടെ ആദ്യ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കൂടി എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ അതൊരു കൃഷിയുത്സവമായി. സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാര്‍ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് കക്കോടിയിലെ കാളഞ്ചേരിതാഴം നൊച്ചിവയലില്‍ പാടശേഖരത്ത് ഞാറുനട്ടത്. ഒരു […]




