Kerala

കോഴിക്കോട് കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവം; ചികിത്സാപിഴവ് സമ്മതിച്ച് ഡോക്ടർ, വീഡിയോ പുറത്ത്

  • 24th February 2023
  • 0 Comments

കോഴിക്കോട്: നാഷണൽ ആശുപത്രിയിൽ കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡോ. ബെഹിർഷാൻ ചികിത്സാപിഴവ് സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇടത് കാലിൽ ശസ്ത്രക്രിയ നടത്താൻ ആണ് താൻ മുന്നൊരുക്കം നടത്തിയെന്ന് ഡോക്ടർ പറയുന്നത് ദൃശ്യങ്ങളിൽ കാണാം. രോഗിയുടെ ബന്ധുക്കൾ നാഷണൽ ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിലെ തുറന്നുപറച്ചിലാണ് പുറത്തുവന്നത്. ഡോക്ടറുടെ പിഴവ് മറയ്ക്കാൻ ചികിത്സാ രേഖകൾ ആശുപത്രി മാനേജ്‌മെന്റ് തിരുത്തിയെന്ന പരാതി കുടുംബം ആവർത്തിക്കുന്നുണ്ട്. നാഷണൽ ആശുപത്രിയിൽ നിന്നും […]

Kerala

വന്യമൃഗ ശല്യം രൂക്ഷം; കോഴിക്കോട് കാട്ടാന പേടിയിൽ വീടും കൃഷിയും ഉപേക്ഷിച്ച് കുടുംബങ്ങളുടെ പാലായനം

  • 9th February 2023
  • 0 Comments

കോഴിക്കോട്: വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടർന്ന് കോഴിക്കോടിൻറെ കിഴക്കൻ മലയോര മേഖലയിൽ ആളുകൾ കൃഷി ഭൂമി ഉപേക്ഷിക്കുന്നു. പെരുവണ്ണാമൂഴി പൂഴിത്തോട് മാവട്ടത്ത് മാത്രം 25ലധികം കുടുംബങ്ങളാണ് പത്ത് വർഷത്തിനിടെ കൃഷിഭൂമി ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറിയത്. കാട്ടാനകളാണ് പ്രദേശ വാസികൾക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത്. ഒറ്റയാൻറെ മുമ്പിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതിൻറെ നടക്കും ഇപ്പോഴും മാറിയിട്ടില്ല നാട്ടുകാരിയായ ജാനുവിന്. കുന്നിൻ മുകളിലെ കൊച്ചു കൂരയുടെ പിന്നിലെത്തിയ കാട്ടാന കണ്ണിൽ കണ്ടെതെല്ലാം ചവിട്ടി മെതിച്ചു. നാട്ടുകാരെത്തിയാണ് ജാനുവിനെ രക്ഷപ്പെടുത്തിയത്. […]

Kerala

കോഴിക്കോട് വി​ദ്യാർത്ഥിക്ക് നേരെ തെരുവുനായ‍ ആക്രമണം; മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

  • 20th January 2023
  • 0 Comments

കോഴിക്കോട്: കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ് സ്കൂൾ വിദ്യാർത്ഥിക്ക് പരുക്ക്. കോഴിക്കോട് കൂരാച്ചുണ്ടിലാണ് സംഭവം. ഒരു കുട്ടിക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രണ്ട് തെരുവു നായകൾ ചേർന്നാണ് സ്കൂൾ വി​ദ്യാർത്ഥികളെ ആക്രമിച്ചത്.

Kerala

കോഴിക്കോട് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ പിടിയിൽ

  • 13th January 2023
  • 0 Comments

കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകിയാണ് 22 കാരിയെ പീഡിപ്പിച്ചതെന്നാണ് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷമാകും അറസ്റ്റ് ചെയ്യുക. രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഏറെ കാലം മുമ്പാണ് സംഭവമെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച് […]

Kerala

സ്വർണക്കപ്പ് കോഴിക്കോടെത്തി ; സംസ്ഥാന സ്കൂൾ കലോത്സവം കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രം

  • 2nd January 2023
  • 0 Comments

61-ാമത് കേരള സ്കൂൾ കലോത്സവം ആരംഭിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചുദിനം നീളുന്ന കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും അവസാന ഘട്ട മിനുക്കു പണിയിലാണ്. കലോത്സവം വൻവിജയമാക്കാൻ കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു. 24 വേദികളും പ്രതിഭകളെയും കലാസ്വാദകരെയും വരവേൽക്കുന്നതിന് സജ്ജമാണ്. കലോത്സവ താരങ്ങളുടെ രജിസ്റ്ററേഷൻ രാവിലെ ആരംഭിച്ചു. മേളയിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികളുടെ ആദ്യ സംഘത്തെ ഒരുമണിക്ക് റെയിൽവേ സ്റ്റേഷനിൽ വച്ച് സ്വീകരിക്കും. താമസ […]

Kerala

കോഴിക്കോട് കനോലി കനാലിൽ പെരുമ്പാമ്പിൻകൂട്ടത്തെ കണ്ടെത്തി

  • 12th December 2022
  • 0 Comments

കോഴിക്കോട് കാരപ്പറമ്പിൽ കനോലി കനാലിൽ പെരുമ്പാമ്പിൻകൂട്ടത്തെ കണ്ടെത്തി. 6 പാമ്പുകളെ കൂട്ടത്തോടെയാണ് കനാലിൽ കണ്ടെത്തിയത്. വഴിയിലൂടെ പോയ നാട്ടുകാരാണ് പെരുമ്പാമ്പിൻ കൂട്ടത്തെ ആദ്യം കണ്ടത്. ഇതിന് മുമ്പും കനോലി കനാലിൽ പാമ്പിനെ കണ്ടിട്ടുണ്ട്. പക്ഷെ കൂട്ടത്തോടെ 6 ഓളം പാമ്പുകളെ ആദ്യമായാണ് കാണുന്നത്. നിരവധി ആളുകളാണ് കാഴ്ച കാണാനായി സ്ഥലത്തെത്തുന്നത്. 6 പാമ്പുകൾ ഉള്ളതായി നാട്ടുകാർ പറയുന്നു. പെരുമ്പാമ്പിനെ കൂട്ടത്തോടെ കാണുന്നത് ആദ്യമായിട്ടാണെന്നാണ് നാട്ടുകാർ പറയുന്നത്. ഒരേ വലുപ്പത്തിലുള്ള പെരുമ്പാബുകളെയാണ് കണ്ടെത്തിയത്. ഇരയെടുത്ത ശേഷം വിശ്രമിക്കുന്ന പാമ്പുകളെയാണ് […]

Kerala

കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: അക്കൗണ്ടുകൾ പരിശോധിക്കുന്നതിൽ കോർപറേഷന്റെ അവഗണന പ്രതിക്ക് അവസരമൊരുക്കി

  • 3rd December 2022
  • 0 Comments

കോഴിക്കോട്: മാസത്തിലൊരിക്കലെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ തിട്ടപ്പെടുത്തണമെന്ന നിർദ്ദേശം അവഗണിച്ചതാണ് കോഴിക്കോട് കോർപറേഷൻ അക്കൗണ്ടിൽ നിന്ന് കോടികൾ തട്ടാൻ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ രജിലിന് അവസരമൊക്കിയത്. ബാങ്ക് അക്കൗണ്ടുകൾക്ക് പകരം ട്രഷറി അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്ന നിർദ്ദേശവും ലംഘിക്കപ്പെട്ടു. തട്ടിപ്പിൻറെ പശ്ചാത്തലത്തിൽ നിത്യേന അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനാണ് കോഴിക്കോട് കോർപ്പറേഷൻറെ തീരുമാനം. പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെ വിവിധ ബാങ്കുകളിലായി കോഴിക്കോട് കോർപ്പറേഷന് ഉള്ളത് 50 ഓളം അക്കൗണ്ടുകളാണ്. ഇതിൽ 7 അക്കൗണ്ടുകളിൽ നിന്നാണ് പഞ്ചാബ് […]

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ട്രെയിനുനേരെ കല്ലെറിഞ്ഞ കേസ്; രണ്ടുപേർ അറസ്റ്റിൽ

  • 3rd December 2022
  • 0 Comments

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതികൾ അറസ്റ്റിൽ. പുതിയങ്ങാടി നടുവിലകം വീട്ടിൽ ടി കെ ജനീസ് (24), വെസ്റ്റ്ഹിൽ അത്താണിക്കൽ നാരങ്ങാളി പറമ്പ് റീന നിവാസിൽ സുദർശ് (25) എന്നിവരെയാണ് കോഴിക്കോട് ആർ പി എഫ് ഇൻസ്പെക്ടർ ഉപേന്ദ്ര കുമാറും സംഘവും അറസ്റ്റ് ചെയ്തത്. നവംബർ 30ന് രാത്രി വെസ്റ്റ്ഹിൽ- എലത്തൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽവെച്ച് തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് ട്രെയിനിനുനേരെയാണ് ഇവർ കല്ലെറിഞ്ഞത്. ഈ ഭാഗങ്ങളിൽ ട്രെയിനിനുനേരെ കല്ലേറ് പതിവാണ്. റെയിൽവേ ട്രാക്കിനടുത്തെത്തുന്ന മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള […]

News

കോഴിക്കോട് ജില്ലയിൽ ഇന്ന് 158 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ 158 പേര്‍ക്ക് കോവിഡ് സമ്പര്‍ക്കം വഴി 123 പേര്‍ക്ക് കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 11) 158 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നൂ പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 26 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 123 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ 20 അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. മാവൂര്‍ മേഖലയില്‍ 15 പേര്‍ക്കും പെരുവയലില്‍ […]

Local

സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി അദാലത്ത്

കോളജില്‍ വെള്ളം കയറി സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട 50 നഴ്‌സിങ് വിദ്യാര്‍ഥികള്‍, വീടുകളില്‍ വെള്ളം കയറി വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍. ഇത്തരത്തില്‍ പ്രളയം സമ്മാനിച്ച ദുരിതത്തില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായിരുന്നു പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന അദാലത്ത്. സംസ്ഥാന ഐടി മിഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. ഈ വര്‍ഷത്തെ പ്രളയത്തില്‍ ജില്ലയില്‍ നിരവധി പേര്‍ക്കാണ് വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയും മറ്റും വിവിധ രേഖകള്‍ നഷ്ടപ്പെട്ടത്. ഓഫീസുകള്‍ കയറിയിറങ്ങേണ്ട വിഷമം […]

error: Protected Content !!