Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ സ്കാനിങിന് കാത്തിരുന്ന് രോഗി മരിച്ചു; ആശുപത്രി കൗണ്ടർ അടിച്ചുതകര്‍ത്ത് ബന്ധു

  • 4th December 2022
  • 0 Comments

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്കാനിങ് സെന്ററിലെ തിരക്കിനെതുടർന്ന് ഏറെനേരം കാത്തിരുന്ന രോഗി മരിച്ചു. കുന്നത്തറ വടക്കേ തുളുമ്പത്ത് വീട്ടില്‍ ജാനകി അമ്മ (83) ആണ് മരിച്ചത്. സ്കാനിങ്ങിനായി കാത്തിരുന്ന ജാനകി അവശനിലയിലായിരുന്നതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും മരിച്ചു. വാർഡിലായിരുന്ന രോഗിയെ ശനിയാഴ്ച രാവിലെയാണ് സ്കാനിങ്ങിനായി എത്തിച്ചത്. എന്നാല്‍ സ്കാനിങ് സെന്ററിൽ തിരക്കായതിനെ തുടർന്ന് ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. രോഗി മരിച്ചതോടെ ബന്ധു സ്‌കാനിങ് കേന്ദ്രം കൗണ്ടറിലെ ഗ്‌ളാസ് അടിച്ചുതകര്‍ത്തു. സംഭവത്തിൽ‌ ബന്ധുവായ ശ്രീധരനെ(47) […]

Kerala

മരുന്ന് മാറി കുത്തിവെച്ചു; കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിക്ക് ദാരുണാന്ത്യം

  • 27th October 2022
  • 0 Comments

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി‌ൽ ചികിത്സ പിഴവിനെ തുടർന്ന് വീട്ടമ്മ മരിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) ആണ് മരിച്ചത്. ‌ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. പനി ബാധിച്ച് ഇന്നലെ വൈകീട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്ന് മാറി കുത്തിവെച്ചാണ് സിന്ധു മരിച്ചതെന്നാണ് ഭർത്താവ് രഘുവിൻറെ ആരോപണം. കുത്തിവെപ്പ് എടുത്തയുടൻ യുവതി മരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപക്കുന്നു.

error: Protected Content !!