Kerala Local News

‘ എന്റെ കേരളം’: കോഴിക്കോട് വിപണന മേളയിൽ ജനത്തിരക്കേറെ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ ഒരുക്കിയ എന്റെ കേരളം പ്രദർശന – വിപണന മേളയിൽ ജനതിരക്കേറുന്നു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംരംഭക വർഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ വിപണന മേളയിൽ ജില്ലയിലെ പൊതു, സ്വകാര്യ മേഖലകളിലെ നൂറിലേറെ സംരംഭങ്ങളാണ് കൈ കോർത്തത്. കോഫി പൗഡർ, പുനരുപയോഗ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമ്മിച്ച റൂഫ് ടൈൽസ് , മെഴുകുതിരി നിർമ്മാണ യൂണിറ്റായ “മെഴുക്”, ഇളനീർ ഉത്പന്നങ്ങൾ ലഭ്യമാകുന്ന കോക്കനട്ട് സ്നോബാൾ, ബേക്കറി സാധങ്ങൾ, ശീതള പാനീയങ്ങൾ, […]

Kerala

കോഴിക്കോട് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

  • 22nd February 2023
  • 0 Comments

കോഴിക്കോട് ബാലുശേരി കരുമലയിൽ വാഹനാപകടത്തിൽ പിഞ്ചു കുഞ്ഞടക്കം നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി ആയിരുന്നു അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൈയ്ക്ക് പരുക്കേറ്റ പൂനൂർ സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മറ്റാർക്കും പരുക്കില്ലെന്നാണ് വിവരം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് രക്ഷാപ്രവർത്തനം നടത്തിയത്.

error: Protected Content !!