Kerala News

കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

  • 15th August 2022
  • 0 Comments

കൊച്ചിയില്‍ വീടിന് തീപ്പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എറണാകുളം സൗത്ത് റെയില്‍പാളത്തിനടുത്തുള്ള വീടിനാണ് തീപിടിച്ചത്. പുഷ്പവല്ലി (57)ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. അപകട കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്. പുഷ്പവല്ലിയുടെ രണ്ട് ആണ്‍മക്കളും ജോലിക്കു പോയശേഷമാണ് തീപിടിത്തം ഉണ്ടായത്. വീട്ടില്‍ നിന്ന് തീ വരുന്നത് ആദ്യം കണ്ടത് പ്രദേശവാസികളാണ്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തീയില്‍ പൂര്‍ണമായും കത്തിയനിലയിലായിരുന്നു മൃതദേഹം. വീടിന് തീപിടിച്ചപ്പോള്‍ പുഷ്പവല്ലി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെന്നും ഓടിയെത്തിയപ്പോഴേക്കും കട്ടിലില്‍ കിടന്ന […]

പ്രതി പൂവന്‍കോഴി; കോഴിപ്പോര് തടഞ്ഞ പോലീസുകാരനെ കോഴി വകവരുത്തി

  • 29th October 2020
  • 0 Comments

കോഴിപ്പോര് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ പോരുകോഴി വകവരുത്തി. ഫിലിപ്പീന്‍സിലെ വടക്കന്‍ സമാറയിലെ മന്റുഗാങ് ഗ്രാമത്തിലാണ് സംഭവം. അനധികൃതമായി കോഴിപ്പോര് നടക്കുന്നതറിഞ്ഞെത്തിയ പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥനാണ് പൂവന്‍ കോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സാന്‍ ജോസ് മുന്‍സിപ്പല്‍ പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജായ് ലഫ്. ബൊലക് ആണ് കൊല്ലപ്പെട്ടത്. പോരിനായി കോഴിയുടെ കാലില്‍ ഘടിപ്പിച്ച ബ്ലേഡ് കൊണ്ട് പോലീസുകാരന് പരിക്കേല്‍ക്കുകയായിരുന്നു. ഇടതു തുടയില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ കാലിലെ പ്രധാന രക്തക്കുഴല്‍ മുറിഞ്ഞുപോവുകയും ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]

Local

‘കോഴിയും കൂടും ‘ പദ്ധതി പ്രഖ്യാപനവും കോഴി വളര്‍ത്തല്‍ പരിശീലനവും നടത്തി

‘ കുന്നമംഗലം : സംഗമം വെല്‍ഫെയര്‍ സൊസൈറ്റി കുന്ദമംഗലത്ത് ‘കോഴിയും കൂടും ‘ പദ്ധതി പ്രഖ്യാപനവും കോഴി വളര്‍ത്തല്‍ പരിശീലനവും നടത്തി. സംഗമം പലിശ രഹിത അയല്‍ക്കൂട്ട മെമ്പര്‍മാര്‍ക്കാണ് പദ്ധതി പ്രഖ്യാപിച്ചത് . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡണ്ട് ഇ.പി ഉമര്‍ അധ്യക്ഷത വഹിച്ചു. കോഴി വളര്‍ത്തല്‍ ശാസ്ത്രീയ രൂപത്തില്‍ എന്ന വിഷയത്തില്‍ ട്രൈനര്‍ മുസ്തഫ ആരാമ്പ്രം പരിശീലന ക്ലാസ് എടുത്തു. ജൈവപുരയിട കൃഷി, ജൂനിയര്‍ അയല്‍ക്കൂട്ടങ്ങള്‍, സംഗമം […]

error: Protected Content !!