മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയില്‍ മത്സരിച്ചേക്കാന്‍ സാധ്യത
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ആര്‍.എം.പിയുമായി അകല്‍ച്ചയും കെ.മുരളീധരനുമായുള്ള പ്രശ്നങ്ങളുമാണ് വടകരയില്‍ മത്സരിക്കുന്നതില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്മാറാന്‍ കാരണം. ഐ ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റാണ് കൊയിലാണ്ടി. കൊയിലാണ്ടിയില്‍ പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന എന്‍.സുബ്രഹ്‌മണ്യനും കെ.പി. അനില്‍ കുമാറിനും ജയസാധ്യതയില്ലെന്ന് നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. കൊയിലാണ്ടി സീറ്റ് നല്‍കില്ലെന്ന് ഇരുവരെയും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന് രണ്ട് തവണയും കൊയിലാണ്ടിയില്‍ ലീഡുണ്ടായിരുന്നതും നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. മണ്ഡലം പിടിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് […]



