റേസിങ് അല്ല, അപകടമുണ്ടാക്കിയത് അമിതവേഗത,കോവളത്തെ ബൈക്ക് അപകടത്തിൽ എം വി ഡി
കോവളത്ത് കഴിഞ്ഞ ദിവസം ഉണ്ടായ ബൈക്കപകടത്തിൽ പെട്ട സംഭവത്തിൽ അപകടം റേസിങ്ങിനിടെയല്ല. ബൈക്കിന്റെ അമിതവേഗം മൂലമാണെന്ന് മോട്ടോർ വാഹനവകുപ്പ്. അപകടം നടന്ന സ്ഥലത്ത് ബൈക്ക് റേസിംഗ് നടന്നു എന്നതിന് തെളിവില്ലെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി.മത്സരയോട്ടത്തിന് തെളിവില്ലെന്നും എംവിഡി അറിയിച്ചു. അപകടസമയം ബൈക്ക് 100 കിലോമീറ്ററോളം വേഗത്തിലാണ് പാഞ്ഞത്. വീട്ടമ്മ ശ്രദ്ധിക്കാതെ റോഡ് മുറിച്ച് കടന്നതും അപകടത്തിനു കാരണമായെന്ന് എംവിഡി റിപ്പോർട്ടിൽ പറയുന്നു.ഇന്നലെ രാവിലെ എട്ട് മണിയോടെ കോവളം ബൈപ്പാസിൽ തിരുവല്ലത്തിന് […]

