Kerala News

കോവളത്ത് വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്;പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

  • 6th December 2022
  • 0 Comments

കോവളത്ത് വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കു ഇരട്ട ജീവപര്യന്തം. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. 1.65000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നൽകണം. തിരുവനന്തപുരം ഒന്നാം അഡി.സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവരാണ് പ്രതികൾ. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ […]

Kerala News

വിദേശ പൗരനെ അപമാനിച്ച സംഭവം; മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

  • 1st January 2022
  • 0 Comments

തിരുവനന്തപുരത്ത് ബെവ്‌കോയിൽ നിന്നും മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പൊലീസ് തടഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ.കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐഷാജിയെയാണ് സസ്പെൻഡ് ചെയ്തത്. ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവെച്ചത് ഗുരുതരമായ പിഴവാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശത്തിലാണ് അന്വേഷിച്ച് നടപടി എടുത്തിരിക്കുന്നത്.സംഭവം വിവാദമായതോടെ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി സംഭവം അന്വേഷിക്കും സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പോലീസ് […]

Kerala News

മാസങ്ങളോളം പൂട്ടിയിട്ടു; കോവളത്തെ ഹോട്ടലില്‍ വിദേശ പൗരന്‍ ഉറുമ്പരിച്ച നിലയില്‍

  • 23rd November 2021
  • 0 Comments

തിരുവനന്തപുരം കോവളം ബീച്ചിനടുത്തുള്ള സ്വകാര്യ ഹോട്ടലില്‍ വിദേശി ഉറുമ്പരിച്ച നിലയിൽ. ദുര്‍ഗന്ധം വമിക്കുന്ന മുറിക്കുള്ളില്‍ ഇയാളുടെ കിടക്കയിലേക്ക് ഉറുമ്പരിച്ചു കയറുന്ന നിലയിലായിരുന്നു എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുഎസ് പൗരനായ ഇർവിൻ ഫോക്സിനെയാണ് ബീച്ചിനു പിന്നിലെ ഹോട്ടലിൽ കണ്ടെത്തിയത്.ഇയാള്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കാന്‍ ഹോട്ടലുടമയോട് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി. ഒരു വർഷം മുൻപ് കോവളത്തിലെത്തിയ അദ്ദേഹത്തിന് വീഴ്ചയിൽ പരുക്ക് പറ്റിയിരുന്നു എന്നാണ് വിവരം. തുടർന്ന് അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. കോവളം പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ […]

error: Protected Content !!