Kerala News

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച സംഭവം;നഗരസഭ ഹെൽത്ത് സൂപ്പർവൈസർക്ക് സസ്പെൻഷൻ

  • 4th January 2023
  • 0 Comments

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് നഗരസഭ. കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. അടുക്കള കെട്ടിടത്തിന് ലൈസൻസ് ഇല്ലാതിരുന്നിട്ടും ഹോട്ടലിന് പ്രവർത്തനാനുമതി കൊടുത്തെന്ന് കണ്ടെത്തി.കഴിഞ്ഞ ഡിസംബർ 29 നാണ് കോട്ടയം കിളിരൂർ സ്വദേശി രശ്മി രാജ് പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച ഇരുപതോളം പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ഇപ്പോഴും […]

Kerala News

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം;ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹോട്ടൽ അടിച്ചുതകര്‍ത്തു

  • 3rd January 2023
  • 0 Comments

കോട്ടയത്ത് ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് നേഴ്‌സ് മരണപ്പെട്ട സംഭവത്തില്‍ മലപ്പുറം കുഴിമന്തി ഹോട്ടലിലേക്ക് ഡി.വൈ.എഫ്.ഐ. പ്രകടനം. നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ച് പ്രതിഷേധവുമായെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു.സംക്രാന്തിയിലെ മലപ്പുറം മന്തിയെന്ന സ്ഥാപനത്തിൽ നിന്നും ഭക്ഷണം പാഴ്സൽ വാങ്ങി കഴിച്ച ശേഷമാണ് രശ്മി അവശനിലയിലായത്. മൂന്നുദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി ചൊവ്വാഴ്ച വൈകിട്ടാണ് മരിച്ചത്. ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് 16 പേർ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ ചികിത്സ നേടിയിരുന്നു. […]

Kerala News

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഷാൾ കഴുത്തിൽ മുറുക്കി വെട്ടി കൊലപ്പെടുത്തി ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. അയര്‍ക്കുന്നം സ്വദേശി സുധീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ തുണികളിട്ട് മൂടിയ നിലയിലായിരുന്നു ടിന്റുവിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ഇരു കൈകളിലെയും ഞെരമ്പുകൾ മുറിച്ച് തൂങ്ങിയ നിലയിലാണ് സുധീഷിനെ കണ്ടെത്തിയത്. രണ്ട് മാസം മുൻപാണ് വിദേശത്തായിരുന്ന സുധീഷ് നാട്ടിലെത്തിയത്. നഴ്‌സായ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് […]

error: Protected Content !!