Kerala

ഓണാവധി കഴിഞ്ഞെത്തിയപ്പോൾ പഞ്ചായത്ത് വണ്ടിയുടെ ടയറുകൾ കാണാനില്ല

  • 17th September 2019
  • 0 Comments

ഓണാവധി കഴിഞ്ഞ് പഞ്ചായത്തിലെത്തിയ അംഗങ്ങൾ കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ച. പഞ്ചായത്ത് ഉപയോഗിക്കുന്ന വാഹത്തിന്റെ ടയറുകൾ മോഷണം പോയിരിക്കുന്നു. വിഴിഞ്ഞം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ വാഹനത്തിന്റെ ടയറുകളാണ് മോഷണം പോയത്. ഏഴു ദിവസത്തെ അവധിക്ക് ശേഷം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ അംഗങ്ങൾ ഇന്ന് രാവിലെ പഞ്ചായത്തിൽ എത്തിയപ്പോഴാണ് വാഹനത്തിന്റെ ടയറുകൾ മോഷണം പോയതായി അറിയുന്നത്. നാല് ടയറുകൾ കാണാതായി. അതിൽ രണ്ട് പഴയ ടയറുകൾ ഇട്ടിട്ടു പോവുകയും രണ്ട് ടയറുകളുടെ നട്ടും ബോൾട്ടും അവിടെ ഉപേക്ഷിച്ചു പോയതായുമാണ് കണ്ടെത്തിയത്. […]

error: Protected Content !!