Kerala News

ഷാൻ നേരിട്ടത് ക്രൂരമര്‍ദ്ദനം;വിവസ്ത്രനാക്കി കാപ്പി വടി കൊണ്ട് അടിച്ചു,മൂന്നു മണിക്കുറോളം മര്‍ദ്ദനം,കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തി 38 അടയാളങ്ങള്‍

  • 18th January 2022
  • 0 Comments

കോട്ടയത്ത് പത്തൊൻപത്കാരനെ ഗുണ്ടാനേതാവ് അടിച്ചുകൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ച സംഭവത്തിൽ കൊല്ലപ്പെട്ട ഷാൻ നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് റിപ്പോര്‍ട്ട്. ഷാൻ ബാബുവിന്റെ ദേഹത്ത് മർദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു.ഷാനിന്റെ മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ്. എന്നാല്‍ മരണത്തിന് മുന്‍പ് ഷാന്‍ നേരിട്ടത് ക്രൂര പീഡനങ്ങളാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം – ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.മൂന്ന് മണിക്കൂറോളം ഷാന്‍ മര്‍ദനം നേരിട്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കാപ്പിവടി കൊണ്ടാണ് ഷാനിനെ മർദിച്ചതെന്ന് പ്രതി ജോമോൻ […]

Kerala News

യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ടു;സംഭവം കോട്ടയത്ത് ഒരാൾ പിടിയിൽ

  • 17th January 2022
  • 0 Comments

കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കൊണ്ടുവന്നിട്ടത്. വിമല​ഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. ന​ഗരത്തിലെ ​ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട കെടി ജോമോനാണ് കൊല നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം.ഷാൻ ബാബുവിനെ തല്ലി അവശനാക്കിയ നിലയിൽ ജോമോൻ തന്നെെയാണ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്.അതിരാവിലെ ഷാൻ ബാബവിൻ്റെ മൃതദേഹം തോളിലേറ്റി ജോമോൻ വരുന്നത് പൊലീസ് കണ്ടിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിയ പ്രതി മൃതദേഹം […]

Kerala News

പങ്കാളിയെ കൈമാറിയ കേസ്; ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്തു

  • 12th January 2022
  • 0 Comments

കോട്ടയത്ത് പങ്കാളിയെ കൈമാറിയ കേസില്‍ ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്ത് പോലീസ്. . എന്നാല്‍ കോട്ടയത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും സെക്‌സ് റാക്കറ്റുമായി ബന്ധമില്ലെന്നും കോട്ടയം എസ് പി ഡി. ശില്‍പ പറഞ്ഞു. ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത് സഹികെട്ടാണെന്ന് നേരത്തെ യുവതി പറഞ്ഞിരുന്നു. ഭര്‍ത്താവ് നിരന്തരം ശല്യം ചെയ്തു കൊണ്ടിരുന്നെന്നും രണ്ട് വര്‍ഷം താൻ സഹിച്ചെന്നും യുവതി പറഞ്ഞു. . ഒരേസമയം ഒന്നിലധികം ആളുകളുമായി ബന്ധപ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നും. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വീട്ടുകാര്‍ നിരവധി തവണ […]

Kerala News

പങ്കാളിയെ പങ്കുവച്ച കേസ്;ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് യുവതി പരാതി നൽകിയത് ​ഗതികെട്ട്

  • 10th January 2022
  • 0 Comments

കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സംഭവത്തില്‍ ഉള്‍പ്പെടാന്‍ ഭര്‍ത്താവ് നിരന്തരമായ സമ്മര്‍ദം ചെലുത്തുന്നത് സഹിക്കവയ്യാതെയാണ് 26കാരി പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2 വർഷം മുൻപാണു ഭർത്താവിന്റെ നിർബന്ധത്തെ തുടർന്ന് സമൂഹമാധ്യമ ഗ്രൂപ്പിൽ എത്തപ്പെട്ടത്. പീഡനങ്ങൾ തുടർന്നതോടെയാണ് ഭർത്താവിനെതിരെ പരാതിയുമായി യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനായുമാണ് 32കാരനായ ഭർത്താവ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. അതീവ രഹസ്യമായാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. സോഷ്യല്‍മീഡിയ ഗ്രൂപ്പ് വഴി […]

Kerala News

സോഷ്യൽ മീഡിയ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് പിടിയിൽ

  • 9th January 2022
  • 0 Comments

പങ്കാളികളെ പരസ്പരം കൈമാറുന്ന ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ഏഴുപേർ കറുകച്ചാല്‍ പൊലിസിന്‍റെ പിടിയിലായി. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്‍റെ പ്രവർത്തനം. പ്രധാനമായും . കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രവർത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെ പരസ്പരം പരിചയപ്പെടുന്ന ദമ്പതികള്‍. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവര്‍ത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നു. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി ഭര്‍ത്താവ് […]

Kerala News

കോട്ടയത്ത് മൂന്നിടങ്ങളിൽ പക്ഷിപ്പനി

  • 14th December 2021
  • 0 Comments

കോട്ടയത്ത് മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീഅറിയിച്ചുനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടര്‍നടപടി എടുക്കുന്നതിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം വിളിച്ചു. ഇവയെ നശിപ്പിക്കുകയായിരിക്കും ആദ്യ നടപടി. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളുടെ വില്‍പ്പനയും നിരോധിച്ചേക്കും.വ്യാഴാഴ്ച ആലപ്പുഴ കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്ത് […]

Kerala News

കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോരമേഖലയില്‍ കനത്ത മഴ ഉരുൾപൊട്ടൽ ആളപായമില്ല

  • 11th November 2021
  • 0 Comments

ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. വലിയ ശബ്ദം കേട്ട് ആളുകള്‍ ഓടിമാറുകയായിരുന്നു ശബരിമല വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിത്. രണ്ട് വീടുകൾ തകർന്നു. വീട്ടിൽ ഉള്ളവരെ രക്ഷപ്പെടുത്തി. എരിത്വാപുഴ കണമല ബൈപ്പാസ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതോടെ റോഡിന് കാര്യമായ കേടുപാടുണ്ടായി. മൂന്ന് വീടുകള്‍ക്കും നാശനഷ്ടമുണ്ടായി.പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്റെ വീട്ടിലുണ്ടായിരുന്ന ഓട്ടോറിക്ഷയും ബൈക്കും […]

Kerala News

ബ്രഹ്മമംഗലത്ത് നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു 2 പേർ മരിച്ചു

  • 9th November 2021
  • 0 Comments

കോട്ടയം ബ്രഹ്മമംഗലത്ത് കൂട്ട ആത്മഹത്യ ശ്രമം. ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. കാലായില്‍ സുകുമാരന്റെ ഭാര്യയും മകളുമാണ് മരിച്ചത്. സുകുമാരനും ഇളയമകളും ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഇന്ന് രാവിലെ അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്. സുകുമാരന്റെ ഭാര്യ സീന മൂത്തമകള്‍ സൂര്യ എന്നിവരാണ് മരിച്ചത്.കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത് മകളുടെ വിവാഹം മുടങ്ങിയ മനോവിഷമത്തിൽ എന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു.

Kerala News

ജില്ലയിൽ ഒരാഴ്ച്ചത്തേക്കുള്ള വാക്സിനേഷൻ ബുക്കിംഗ് ആരംഭിച്ചെന്ന വാർത്ത വ്യാജം; കളക്ടർ

  • 13th June 2021
  • 0 Comments

കോട്ടയം ജില്ലയില്‍ കോവിഡ് വാക്സിനേഷന്റെ ഒരാഴ്ച്ചത്തേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കലക്ടര്‍. വാക്സിനേഷന്റെ തലേന്നു വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താന്‍ കഴിയുന്ന സംവിധാനമാണ് ജില്ലയില്‍ നിലവിലുള്ളത്. വാക്സിന്റെ ലഭ്യതയനുസരിച്ചാണ് ഓരോ ദിവസത്തെയും ഷെഡ്യൂള്‍ തീരുമാനിക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ഉള്‍പ്പെടെയുള്ള ഔദ്യോഗിക അറിയിപ്പ് മുന്‍കൂട്ടി നല്‍കാറുമുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ വ്്യക്തമാക്കി.

കോട്ടയംബേക്കർ സ്‌കൂളിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ തർക്കം

  • 21st April 2021
  • 0 Comments

കോട്ടയംബേക്കർ സ്‌കൂളിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ തർക്കം. പൊലീസ് ടോക്കൺ നൽകിയത് മുൻഗണന തെറ്റിച്ചെന്ന് ആക്ഷേപിച്ച് ഒരു വിഭാഗം രംഗത്തെത്തി. വാക്‌സിനെടുക്കാൻ എത്തിയവരും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. ബേക്കർ സ്‌കൂളിൽ നിരവധി പേരാണ് വാക്‌സിൻ സ്വീകരിക്കാൻ എത്തിയത്. ടോക്കൺ നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ഉയർത്തിയ ആരോപണമാണ് തർക്കത്തിലേയ്ക്ക് വഴിമാറിയത്. പൊലീസും വിഷയത്തിൽ ഇടപെട്ടു. സാമൂഹിക അകലം കൃത്യമായി പാലിക്കാതെയാണ് ഇവിടെ വാക്‌സിനേഷൻ ക്യാമ്പ് നടത്തുന്നത്.

error: Protected Content !!