കല്യാണം വിളിക്കാത്തതിന് വീടിനുനേരെ കല്ലെറിഞ്ഞു;കോട്ടയത്ത് യുവാവ് വെട്ടേറ്റ് മരിച്ചു
കോട്ടയം കറുകച്ചാലിൽ യുവാവ് വെട്ടേറ്റു മരിച്ചു.കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ വിഷ്ണു, സെബാസ്റ്റ്യൻ എന്നിവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.കല്യാണം വിളിക്കാത്തതിന്റെ പേരിൽ തുടങ്ങിയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സെബാസ്റ്റ്യൻ തന്റെ കല്യാണത്തിന് ബിനുവിനെ ക്ഷണിച്ചിരുന്നില്ല. ഇതിന്റെ പേരിൽ സെബാസ്റ്റ്യന്റെ വീടിന് ബിനു കല്ലെറിഞ്ഞിരുന്നു. വിഷ്ണുവിനെ ഭാര്യയുടെ മുന്നിൽ വെച്ച് ബിനു ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ബിനുവിനെ […]