Entertainment News

എഴുപതിലേറെ ചിത്രങ്ങൾ; പ്രദീപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ മലയാള സിനിമാലോകം

  • 17th February 2022
  • 0 Comments

നടന്‍ കോട്ടയം പ്രദീപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ മലയാള സിനിമാലോകം. ചെറിയ റോളിലെത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പ്രദീപിന് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, വിനീത് ശ്രീനിവാസൻ തുടങ്ങി സിനിമയിലെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന നിരവധി പേരാണ് അനുശോചനം അറിയിച്ചെത്തിയത്.സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു അദ്ദേഹം എന്ന് മുഖ്യമന്ത്രി അനുശോചനമറിയിച്ചു.‘വിശ്വസിക്കാനാവുന്നില്ല പ്രദീപ് ഏട്ടാ. ഒരുമിച്ചു ചെയ്ത ഒരുപിടി സിനിമകൾ, ഒരുപാടു നല്ല ഓർമ്മകൾ…കൂടുതൽ എഴുതാനാവുന്നില്ല.. Rest in Peace’, എന്ന് വിനീത് ശ്രീനിവാസൻ […]

error: Protected Content !!