Kerala News

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം; കോട്ടയം മെഡിക്കൽ കോളേജിന് ചരിത്ര നേട്ടം

  • 15th February 2022
  • 0 Comments

കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഗുരുതര കരൾ രോഗം ബാധിച്ച തൃശൂർ സ്വദേശി സുബീഷിനാണ് 18 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്. സുബീഷിന്റെ ഭാര്യ പ്രവിജയുടെ 45 ശതമാനം കരൾ ആണ് ന് തുന്നി ചേർത്തത്. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.ഇനിയുള്ള 48 മണിക്കൂർ നിർണായകമാണെന്നും അണുബാധയാണ് പ്രധാന വെല്ലുവിളിയെന്നും ഡോക്ടർമാർ പറഞ്ഞു. . സർക്കാർ മേഖലയിലെ ആദ്യത്തെ ലൈവ് ഡോണർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു […]

Kerala News

” അവളിനി അജയ ”പേര് നിര്‍ദേശിച്ചത് കുഞ്ഞിനെ വീണ്ടെടുത്ത എസ്ഐ റെനീഷ്

  • 8th January 2022
  • 0 Comments

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് അജയ എന്ന് പേര് നൽകി കുഞ്ഞിനെ വീണ്ടെടുത്ത് നൽകിയ എസ്ഐ റെനീഷ്. കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. അതേസയമം, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നീതുവിനെ ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോട്ടയത്തെ വനിതാ ജയിലിലാണ് നീതു ഉള്ളത്. ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.മെഡിക്കൽ കോളജിന് സമീപത്തെ കടയിൽ നിന്നാണ് ഡോക്ടറുടെ കോട്ട് വാങ്ങിയത്. ഈ കടയിലും ഹോട്ടലിലും […]

Kerala News

കേസിൽ ഇബ്രാഹിമിന് പങ്കില്ല; നീതു തന്റെ കുട്ടിയായി വളര്‍ത്താന്‍ പദ്ധതിയിട്ടു ഇബ്രാഹിമുമൊത്തുള്ള ബന്ധം തുടരുക ലക്ഷ്യം

  • 7th January 2022
  • 0 Comments

മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ നീതുവിന്റെ ആണ്‍സുഹൃത്ത് ഇബ്രാഹിം ബാദുഷയ്ക്ക് പങ്കില്ലെന്ന് പോലീസ്. പ്രതിയായ നീതുവിന് മാത്രമാണ് പങ്കെന്ന് എസ്.പി ഡി. ശിൽപ അറിയിച്ചു. ജനുവരി നാലാം തീയതി നീതു കോട്ടയത്ത് എത്തിയിരുന്നു. ഇവിടെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. ആശുപത്രിയില്‍നിന്ന് കടത്തിയ കുട്ടിയെ ലോഡ്ജില്‍ എത്തിച്ചശേഷം ചിത്രമെടുത്ത് ഇബ്രാഹിമിന് അയച്ചുകൊടുക്കുകയും ചെയ്തു.വിവാഹിതയായ നീതു സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി ഒന്നര വർഷത്തിലേറെയായി സൗഹൃദത്തിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാളിൽ നിന്നും നീതു […]

Kerala News

കോട്ടയം മെഡിക്കൽ കോളേജിൽ മാലിന്യ പ്ലാൻ്റിൽ തീപിടുത്തം

  • 18th December 2021
  • 0 Comments

കോട്ടയം മെഡിക്കൽ കോളേജിൽ മാലിന്യ പ്ലാൻ്റിൽ തീപിടുത്തം. ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മാലിന്യ പ്ലാൻ്റിലും ചുറ്റിലുമുള്ളതെല്ലാം കത്തിനശിച്ചു എന്നാണ് വിവരം.21ഓളം തൊഴിലാളികളാണ് മാലിന്യ പ്ലാൻ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. ഇവരെല്ലാവരും രക്ഷപ്പെട്ടു. സമീപത്താകെ പുക നിറഞ്ഞിരിക്കുകയാണ്. മാലിന്യ പ്ലാൻ്റിൽ പേപ്പറുകളും തുണികളുമൊക്കെ ഉള്ളതിനാൽ തീ വളരെ വേഗം പടർന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് യൂണിറ്റ് ഫയർഫോഴ്സാണ് എത്തിയിരിക്കുന്നത്. കൂടുതൽ എഞ്ചിനുകൾ എത്തിക്കൊണ്ടിരിക്കുകയാണ്.

Kerala News

കോട്ടയം മെഡിക്കല്‍ കോളേജില്‍ എസ്എഫ്‌ഐയുടെ വിജയാഘോഷം;100 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • 21st April 2021
  • 0 Comments

കോട്ടയം മെഡിക്കല്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച സംഭവത്തില്‍ നൂറ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് മാനദണ്ഡലം പാലിക്കാതെ ആഹ്ലാദ പ്രകടനം നടത്തിയതിനാണ് കേസ്. സംഭവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പലിനും തിരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകനും പൊലീസ് നോട്ടീസ് നൽകും.തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ കഴിഞ്ഞ ശനിയാഴ്‌ച രാത്രിയിലാണ് എസ്എഫ്ഐ പ്രവർത്തകര്‍ ഒത്തുകൂടിയത്. ലൈബ്രറി സമുച്ചയത്തിന് മുന്‍പിലാണ് നൂറോളം വിദ്യാര്‍ഥികള്‍ ഒത്തുകൂടി ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. […]

error: Protected Content !!