ഒപി ടിക്കറ്റിനെ ചൊല്ലി തർക്കം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഓ പി ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കം ആക്രമത്തിൽ കലാശിച്ചു. സംഭവത്തിൽ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് പരിക്കേറ്റു. ആശുപത്രിയിൽ ചികിൽസയ്ക്കെത്തിയ ആൾ ജീവനക്കാരനെ കല്ല് കൊണ്ട് തലക്കടിക്കുകയായിരുന്നു. ഡോ.വന്ദനദാസിന്റെ കൊലപാതകത്തെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സുരക്ഷാ സംഘത്തിലെ ഒരു അംഗമാണ് ഇപ്പോൾ ആക്രമിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. പനിയെന്ന് പറഞ്ഞ് ചികിത്സയ്ക്കെത്തിയയാൾ ആശുപത്രിയിൽ ബഹളം സൃഷ്ടിക്കുകയായിരുന്നു. ഒപി ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് […]
