കൊട്ടാരക്കരയിലെ കാറപകടം; ദമ്പതികള്‍ക്ക് പിന്നാലെ മകളും മരണത്തിന് കീഴടങ്ങി
കൊല്ലം കൊട്ടാരക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞും മരണത്തിന് കീഴടങ്ങി. മൂന്ന് വയസുകാരിയായ ശ്രേയ (ശ്രീക്കുട്ടി) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛനും അമ്മയും അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കുട്ടി. ഇന്നലെ പുലര്‍ച്ചെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബിനീഷിന്റെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് മടങ്ങി വരുന്ന വഴി കൊട്ടാരക്കരയില്‍ നിന്നും അടൂര്‍ ഭാഗത്തേക്ക് […]