Kerala News

മലപ്പുറം കോട്ടക്കലിൽ അമ്മയേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി

  • 3rd November 2022
  • 0 Comments

മലപ്പുറം കോട്ടക്കലിൽ അമ്മയേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി.ചെട്ടിയാൻ കിണർ റഷീദ് അലിയുടെ ഭാര്യ സഫ്‍വ (26), മക്കളായ ഫാത്തിമ മർസീഹ (4), മറിയം (1) എന്നിവരാണ് മരിച്ചത്. രാവിലെ 5.30 ഓടെയാണ് സംഭവം. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. മക്കളായ നാലു വയസുകാരി ഫാത്തിമ സീന, ഒരു വയസുകാരി മറിയം എന്നിവരുടെ മൃതദേഹങ്ങൾ സമീപത്തും കണ്ടെത്തി.വീട്ടിൽ തന്നെയുണ്ടായിരുന്ന സബയുടെ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ […]

Trending

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോട്ടക്കലിൽ റോഡ് ഉദ്ഘാടനം പോലീസ് കേസെടുത്തു

  • 20th July 2020
  • 0 Comments

മലപ്പുറം : കോട്ടക്കലിൽ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡ് ഉദ്ഘാടനം നടത്തിയനഗരസഭാ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. സിമന്റ് കട്ട വിരിച്ച് നവീകരിച്ച ബി. എച്ച് റോഡിന്റെ ഉദ്ഘാടനമാണ് വ്യാപാരി വ്യവസായി നേതാക്കളും കോട്ടയ്ക്കല്‍ നഗരസഭാ അധ്യക്ഷനും ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നടത്തിയത്. സംസ്ഥാനത്ത് രോഗ വ്യാപന പലയിടങ്ങളിലും ഉണ്ടായതായി റിപ്പോർട്ടുകൾ വരികയും. പലയിടങ്ങളിലും വരാൻ സാധ്യത നില നിൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരം ഒരു നടപടി അംഗീകരിക്കാൻ കഴിയാത്തതാണ്. റോഡ് തുടങ്ങുന്ന ബസ് സ്റ്റാന്‍ഡ് […]

Kerala News

വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ബൈക്ക് ഇടിച്ചിട്ടു

കോട്ടയ്ക്കല്‍: വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ബൈക്ക് ഇടിച്ചിട്ടു. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം. മലപ്പുറം ആര്‍ടിഒയിലെ എംവിഐ ആസിം (41)നാണ് അപകടത്തില്‍ പരുക്കേറ്റത്. തലക്കും കാലിനും പരിക്കേറ്റ ആസിമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടക്കല്‍ രണ്ടത്താണിക്ക് സമീപം വാഹനപരിശോധന നടത്തുകയായിരുന്നു ആര്‍ടിഒ സംഘം. ഇതിനിടയില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് ആസിമിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന വാഹനത്തിലിടിച്ച്‌ മറിഞ്ഞു. ബൈക്ക് കസ്റ്റഡിയിലെടുത്ത പോലിസ് ബൈക്ക് യാത്രികനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

error: Protected Content !!