ഹോം സ്‌റ്റേയില്‍ താമസിച്ച് ആസൂത്രണം; കോട്ടൂളി പെട്രോള്‍ പമ്പ് കവര്‍ച്ചയിലെ പ്രതി പിടിയില്‍
കോട്ടുളി പെട്രോൾ പമ്പിലെ കവർച്ച പ്രതി പിടിയിൽ. ജീവനക്കാരനെ ആക്രമിച്ച് ബന്ദിയാക്കിയ ശേഷമാണ് ഇയാൾ കവർച്ച നടത്തിയത്. പ്രതി പമ്പിലെ മുൻ ജീവനക്കാരനായിരുന്നു.മലപ്പുറം കാലടി സ്വദേശി സാദിഖാണ് ദിവസങ്ങൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയിലേക്കെത്തിത്.മോഷ്ടാവ് ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരൻ പമ്പിന്റെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് മുളകുപൊടി വിതറിയശേഷമായിരുന്നു ആക്രമണം. കോഴിക്കോട് ഹോംസ്റ്റേയില് താമസിച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്. സാമ്പത്തിക […]
