പീഡനം നടന്നിട്ടില്ലെന്ന് കൊറിയന്‍ യുവതി മൊഴിനല്‍കി; കേസ് പൊലീസ് അവസാനിപ്പിക്കും
കൊറിയൻ യുവതിയെ പീഡിപ്പിച്ചെന്ന കേസ് അന്വേഷണം കോഴിക്കോട് പോലീസ് അവസാനിപ്പിക്കുന്നു.പീഡനം നടന്നതിന് തെളിവില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിനാലാണ് കേസ് അവസാനിപ്പിക്കുന്നത്. വൈദ്യ പരിശോധനയിലും പീഡനം നടന്നതായി തെളിഞ്ഞിട്ടില്ല.യുവതി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു. പീഡനം നടന്നില്ലെന്ന് യുവതി തന്നെ പിന്നീട് പൊലീസിന് മൊഴി നൽകി. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു. യുവതിയെ കൊറിയൻ എംബസി ഉദ്യോഗസ്ഥർ ചെന്നൈക്ക് കൊണ്ടുപോയി.കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് കൊറിയന്‍ യുവതി മുന്‍പ് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ […]
