വ്യക്തത വേണം, കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പിഡബ്ലുഡി വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരിച്ചയച്ച് മുഹമ്മദ് റിയാസ്
കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നു വീണ സംഭവത്തില്‍ പൊതുമരാമത്ത് വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തിരിച്ചയച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കൂടുതല്‍ വ്യക്തത തേടിയാണ് റിപ്പോര്‍ട്ട് മടക്കിയത്. യന്ത്ര തകരാറോ , മാനുഷിക പിഴവോ ആണ് പാലം തകരാന്‍ കാരണമെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇത് തിരിച്ചയച്ചത്. യന്ത്രത്തകരാറാണോ മാനുഷിക പിഴവാണോ പാലം തകരാന്‍ കാരണമെന്ന് കൃത്യമായി പറയണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. മാനുഷിക പിഴവാണെങ്കില്‍ […]
