Kerala News

‘പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലം’ ; ഹൈഡ്രോളിക് ജാക്കിയുടെ അപാകത അപകടത്തിന് കാരണമായി – റിയാസ്

കോഴിക്കോട് കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. പാലത്തിന്റെ തകര്‍ച്ച സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഹൈഡ്രോളിക് ജാക്കിയുടെ അപാകതയാണ് അപകടത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഹൈഡ്രോളിക് ജാക്കിയുടെ അപാകത അപകടത്തിന് കാരണമായി. എന്‍ഐടി റിപ്പോര്‍ട്ട് ഇക്കാര്യം സ്ഥിരീകരിക്കുന്നു. എഞ്ചിനീയറോടും അസിസ്റ്റന്റ് എഞ്ചിനീയറോടും വിശദീകരണം തേടി. പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലം.’- മന്ത്രി പറഞ്ഞു. ഹൈഡ്രോളിക് ജാക്കിക്ക് ഉണ്ടായ […]

Kerala News

കൂളിമാട് പാലം തകർന്ന സംഭവം,ഊരാളുങ്കര്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത്,രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദേശം

  • 17th June 2022
  • 0 Comments

കൂളിമാട് പാലം അപകടത്തില്‍ ഊരാളുങ്കര്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത്.സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശം. പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം നൽകിയത്. പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി റിയാസ് നിര്‍ദ്ദേശം നല്‍കിയത്. മേലില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് ഊരാളുങ്കര്‍ ലേബര്‍ സൊസൈറ്റിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ […]

Local News

കൂളിമാട് പാലം അഴിമതി; ബിജെപി കട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തി

കൂളിമാട് പാലം അഴിമതിക്കെതിരെ ബിജെപി കട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തി. കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ തകര്‍ന്നിരുന്നു. പാലത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാരോപിച്ചാണ് ബിജെപി കട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തിയത്. ബിജെപി ജില്ലാ സെല്‍ കോഡിനേറ്റര്‍ തളത്തില്‍ ചക്രയുധന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ബിജെപി കട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് സിബി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല കമ്മറ്റി അംഗം ശിവദാസന്‍, ബിജെപി പഞ്ചായത്ത് സെക്രട്ടറി അജിത് നായര്‍ കുഴി, […]

Kerala News

കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന് സംഭവം; പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്ന് പരിശോധന നടത്തും

കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്ന് പരിശോധന നടത്തും ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം അന്‍സാറിന്റെ നേതൃത്വത്തിലാണ് പരിശോധന.ബീമുകള്‍ തകര്‍ന്നുവീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. പാലം നിര്‍മാണത്തില്‍ അപാകതയുണ്ടായോ എന്നും പരിശോധിക്കും. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു ബീം ഉറപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന […]

Kerala News

കൂളിമാട് പാലം തകര്‍ന്ന സംഭവം; വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാരിവട്ടം പാലവുമായി താരതമ്യം ചെയ്ത് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇപ്പോഴും പാലാരിവട്ടം പാലത്തിന്റെ ഹാങ്ങ്ഓവര്‍ മാറിയിട്ടുണ്ടാകില്ലെന്നും മന്ത്രി പരിഹസിച്ചു. കാലം മാറി, സര്‍ക്കാരും നിലപാടും മാറി. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്, എന്നാല്‍ അത് സ്വീകരിക്കണമോയെന്ന് ജനം തീരുമാനിക്കുമെന്നും മന്ത്രി […]

Kerala News

കൂളിമാട് പാലം നിര്‍മാണത്തിനിടെ തകര്‍ന്നു വീണ സംഭവം; വിമര്‍ശനവുമായി പി കെ ഫിറോസ്

കൂളിമാട് പാലം നിര്‍മാണത്തിനിടെ തകര്‍ന്നു വീണ സംഭവത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്തുമന്ത്രിയാണോ എന്ന് ഫിറോസ് ചോദിക്കുന്നു. ഒരുപാട് ചോദ്യങ്ങള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന കൂളിമാട് പാലം തകര്‍ന്നിരിക്കുന്നു. 29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ പലതാണ്. ഈ പാലത്തിന്റെ നിര്‍മ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ […]

error: Protected Content !!